തിരുവനന്തപുരം: കഴിഞ്ഞ നാല് വർഷത്തിനിടെ ടിക്കറ്റ് കാൻസലേഷനിലൂടെ റെയിൽവേ സമ്പാദിച്ചത് ആറായിരത്തിൽപരം കോടി രൂപ. 2019 മുതൽ 2023 വരെയുള്ള നാല് സാമ്പത്തിക വർഷത്തിലായി 6113.8 കോടി രൂപയാണ് യാത്ര ചെയ്യാത്തവരിൽ നിന്നും റെയിൽവേ നേടിയത്.
2022-23 കാലയളവിലാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് -2019.74 കോടി. കോവിഡും ലോക്ഡൗണും കാരണം രാജ്യത്തിന്റെ ചലനം നിലച്ച 2020-21വർഷത്തിലും 710.54 കോടി രൂപ ഈടാക്കി. കോട്ടക്കൽ പുലിക്കോട് സ്വദേശി തൈക്കാട്ട് ജംഷിദിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരം.
2019-20 വർഷത്തിൽ 1724.44 കോടി രൂപയാണ് ഈ ഇനത്തിൽ റെയിൽവേ സമ്പാദിച്ചത്. 2021-22 വർഷത്തിൽ 1569.08 കോടി രൂപയും ഈടാക്കി. ഇഷ്യൂ ചെയ്യാത്ത ടിക്കറ്റിന്റെ കാൻസലേഷൻ/ക്ലർക്കേജ് ചാർജുകളും ഉൾപ്പെടുന്നതാണ് ഇതെന്ന് റെയിൽവേ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.