അതിരപ്പിള്ളി: വാൽപ്പാറയിൽ അസുഖം ബാധിച്ച് അവശനായ കടുവയ്ക്ക് വനപാലകർ സംരക്ഷണം നൽകി. രണ്ടര വയസ്സുള്ള ആൺകടുവയ്ക്കാണ് സംരക്ഷണം നൽകിയത്. കുറച്ചു ദിവസങ്ങളായി പ്രദേശത്തെ ജനങ്ങൾ പലയിടത്തായി ഈ കടുവയെ കണ്ട് പേടിച്ചിരുന്നു.
മുടീസ് ഭാഗത്തെ തേയിലക്കാടുകളിൽ കഴിഞ്ഞ രണ്ടുദിവസങ്ങളായി ഇത് അലഞ്ഞു തിരിയുന്നത് കണ്ട നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഡി.എഫ്.ഒ ഗണേഷിൻ്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത നടത്തിയ തെരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്തിയത്. എന്നാൽ നിരീക്ഷണത്തിൽ കടുവ അവശനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വലയിൽ കുടുക്കാൻ ശ്രമം ആരംഭിച്ചു. ഒടുവിൽ ഇത് കുറ്റിക്കാട്ടിൽ പതുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു.
ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇത് വലയിൽ കുടുങ്ങിയത്. ഭക്ഷണം നൽകിയെങ്കിലും അസുഖം മൂലം കടുവ കഴിക്കാൻ കൂട്ടാക്കിയിട്ടില്ല. വെറ്റിനറി ഡോക്ടറെത്തി ഇതിന് ചികിത്സ നൽകി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.