പീഡന കേസിൽ പ്രതി ചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ കെ.പി.സി.സി തീരുമാനം ഇന്നറിയാം. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ നേതാക്കളുമായി കൂടിയാലോചന നടത്തുമെങ്കിലും കടുത്ത നടപടിക്ക് സാധ്യതയില്ല എന്നാണ് സൂചന. കുന്നപ്പിള്ളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി എന്ന് കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തുടക്കത്തിൽ മാതൃകാപരമായ നടപടിയെന്ന് ആവർത്തിച്ചു പറഞ്ഞ നേതൃത്വം എൽദോസ് കുന്നപ്പിള്ളിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ എം.എൽ.എക്ക് മുൻകൂർ ജാമ്യം കിട്ടിയതോടെ കടുത്ത നടപടി വേണ്ടതില്ല എന്നാണ് നിലപാട്. എൽദോസിന്റെ വിശദീകരണം പരിശോധിക്കണം. അച്ചടക്ക സമിതിയുമായി കൂടിയാലോചിച്ച ശേഷം നടപടിയെന്നതാണ് ഏറ്റവും അവസാനത്തെ വിശദീകരണം. കേരളത്തിൽ തിരികെ എത്തിയ കെ. സുധാകരൻ ശനിയാഴ്ച നേതാക്കളുമായി ആശയ വിനിമയം നടത്തും. എൽദോസിന്റെ കൂടി വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.