ഇന്ന് പെസഹ; ഭക്തിനിര്‍ഭരമായി ദേവാലയങ്ങള്‍

തിരുവനന്തപുരം: ത്യാഗസ്മരണയുമായി ക്രിസ്തീയ ദേവാലയങ്ങളില്‍ പെസഹാ ആചരണം വ്യാഴാഴ്ച നടക്കും. ദേവാലയങ്ങളില്‍ നടക്കുന്ന പെസഹായുടെ ശുശ്രൂഷകളില്‍ ആയിരങ്ങള്‍ പങ്കുചേരും. മതമേലധ്യക്ഷന്മാര്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

ഓശാന ഞായറിന് കുരുത്തോല പ്രദക്ഷിണത്തോടെയാണ് വിശുദ്ധ വാരാചരണത്തിന് തുടക്കമായത്. ശിഷ്യരുമൊന്നിച്ചുള്ള അന്ത്യ അത്താഴവും എളിമയുടെ പ്രതീകമായി വാഴ്ത്തുന്ന കാല്‍കഴുകല്‍ ചടങ്ങും പെസഹ വ്യാഴത്തിന്‍റെ ഭാഗമായി അനുഷ്ഠിക്കും. വിശുദ്ധ വാരത്തിന് സമാപനംകുറിച്ച് ഉയിർപ്പിന്‍റെ പ്രത്യാശയുമായി ഞായർ ഈസ്റ്റർ ആഘോഷിക്കും. കുരിശിൽ തറക്കപ്പെട്ട ക്രിസ്തു ഉയിർത്തെഴുന്നേറ്റെന്ന വിശ്വാസമാണ് ഈസ്റ്ററിലൂടെ പുതുക്കുന്നത്.

Tags:    
News Summary - Today is Maundy Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.