ന്യൂഡൽഹി: യമനിൽ തീവ്രവാദികളുടെ പിടിയിൽനിന്ന് മോചിതനായ ടോം ഉഴുന്നാലിൽ വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ എത്തും. റോമിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ രാവിലെ 7.40ന് ഡൽഹിയിലെത്തുന്ന ടോമിനെ മന്ത്രി അൽഫോൻസ് കണ്ണന്താനം, എം.പിമാരായ കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, ആർച്ച് ബിഷപ് മാർകുര്യാക്കോസ് ഭരണികുളങ്ങര എന്നിവർ സ്വീകരിക്കും.
തുടർന്ന് ഒാഖ്ലയിലെ ഡോൺ ബോസ്കോ ഭവനിലേക്ക് അദ്ദേഹം പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 11.30ന് കൂടിക്കാഴ്ച നടത്തും. വത്തിക്കാൻ എംബസി സന്ദർശിച്ച ശേഷം 4.30ന് സി.ബി.സി.െഎ സെൻററിൽ മാധ്യമങ്ങളെ കാണും. സേക്രഡ് ഹാർട്ട് കത്തീഡ്രൽ ചർച്ചിൽ വൈകീട്ട് 6.30ന് ഫാ. ടോമിെൻറ കുർബാനയുണ്ടാകും. തുടർന്ന് അദ്ദേഹം ഒാഖ്ലയിലേക്ക് പോകും. 29ന് ബംഗളൂരുവിലേക്ക് പോകുന്ന ഫാ. ടോം ഒക്ടോബർ ഒന്നിനാണ് കൊച്ചിയിലെത്തുക. മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.