ന്യൂഡല്‍ഹി: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി. കത്തോലിക്ക കോണ്‍ഗ്രസിന്‍െറയും ഫരീദാബാദ് രൂപതയുടെയും നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ കേരളത്തില്‍നിന്നുള്ള എം.പിമാരടക്കം നിരവധി പേര്‍ പങ്കെടുത്തു. 10 മാസമായി ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ട്. അദ്ദേഹത്തെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ അനന്തമായി നീളുന്നതില്‍ ആശങ്കയുണ്ടെന്നും വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു. ഫരീദാബാദ് രൂപത ആര്‍ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു.
ജോസ് കെ. മാണി, പ്രഫ. കെ.വി. തോമസ്, പി. കരുണാകരന്‍, കെ.സി. വേണുഗോപാല്‍, ആന്‍േറാ ആന്‍റണി, ജോയി ഏബ്രഹാം, ജോയിസ് ജോര്‍ജ്, എന്‍.കെ. പ്രേമചന്ദ്രന്‍, എ. സമ്പത്ത്, എം.ഐ. ഷാനവാസ്, എം.കെ. രാഘവന്‍ എന്നീ എം.പിമാരും ഫാ. ജോസ് ഇടശ്ശേരി, ഫാ. മാത്യു കോയിക്കല്‍, ഫാ. ജോസഫ്, സിസ്റ്റര്‍ നിഷാജ്, ഫാ. ജിയോ കടവി, ജോബി നീണ്ടൂക്കുന്നേല്‍, ജോസുകുട്ടി മാടപ്പള്ളി, ടോണി ജോസഫ്, ഡേവീസ് പുത്തൂര്‍, ബേബി പേരുമാലി, ജോസ്കുട്ടി ഒഴുകയില്‍, സെലിന്‍ സിജോ, റിണ്‍സന്‍ മണവാളന്‍, ജോസ്, ജോളി ഡൊമിനിക് തുടങ്ങിയവരും സംസാരിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഫാ. പോള്‍രാജ് കൊടിയന്‍, ഫാ. മാര്‍ട്ടിന്‍ പാലമറ്റം, ഫാ. ജേക്കബ് നങ്ങേലിമാലില്‍, ഫാ. മാത്യു, ബിവിന്‍ വര്‍ഗീസ്, ആന്‍ മരിയ വര്‍ഗീസ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ഉഴുന്നാലിലിന്‍െറ മോചനത്തിന് സര്‍ക്കാര്‍ നടപടി വേഗത്തിലാക്കണമെന്ന് എം.ഐ. ഷാനവാസ് എം.പി ലോക്സഭയിലും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.