ആലപ്പുഴ: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യപരിഷത്തിെൻറ ആഭിമുഖ്യത്തിൽ കളർകോട്ടെ റിലയൻസ് മാളിന് മുന്നിൽ ട്രാക്ടറുമായി പ്രതിഷേധ സംഗമം.
നാടൻപാട്ടും ചിത്രരചനയുമൊക്കെയായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഐക്യദാർഢ്യ സദസ്സ് സിംഗൂരിലെ സമരമുഖത്തുനിന്ന് അഖിലേന്ത്യാ കിസാൻ സഭ ട്രഷറർ പി. കൃഷ്ണപ്രസാദ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
അദാനിയുടെയും അംബാനിയുടെയും ഉൽപന്ന ബഹിഷ്കരണവും ഡൽഹിയിലെ റിങ്ങ് റോഡുകളിലൂടെ ട്രാക്ടർ മാർച്ചും ഉൾപ്പെടെ കർഷക സമരം രാജ്യവ്യാപകമാക്കാനാണ് സംയുക്ത കിസാൻ മോർച്ച തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന തലസ്ഥാനങ്ങളിലെ ഗവർണർമാർ താമസിക്കുന്ന രാജ്ഭവനുകളുടെ മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിഷത്ത് മുൻസംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ദേവരാജൻ ജനവിരുദ്ധ കാർഷിക നയങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു. ജില്ല പ്രസിഡൻറ് ബി. കൃഷ്ണകുമാർ, സെക്രട്ടറി ജയൻ ചമ്പക്കുളം, പുരോഗമന കലാസാഹിത്യസംഘം ജില്ല പ്രസിഡൻറ് ജോൺ ജോസഫ് എന്നിവർ സംസാരിച്ചു.
പ്രശസ്ത ചിത്രകാരൻ അമീൻ ഖലീൽ, മകൻ ആഹിൽ ഹനാൻ, ചിത്രകല അധ്യാപകരായ രാകേഷ് അൻസേര, മഞ്ജു ബിജിമോൻ, ലാലിമോൻ, ഉദയൻ വാടക്കൽ എന്നിവർ കർഷക വിരുദ്ധ നിയമത്തിനെതിെര ചിത്രങ്ങൾ വരച്ചു. വിപിൻ രാജ് നാടൻ പാട്ട് ആലപിച്ചു. എസ്.ഡി കോളജിന് മുന്നിൽനിന്ന് ട്രാക്ടറിന് പിന്നിൽ പ്രകടനമായാണ് റിലയൻസ് മാളിന് മുന്നിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.