തിരുവനന്തപുരം: ആരോഗ്യമേഖലയിലെ മുന്നോട്ടുള്ള കുതിപ്പിന് നിരവധി സംഭാവനകൾ നൽകാൻ തദ്ദേശീയ വൈദ്യത്തിന് കഴിയുമെന്നും പാരമ്പര്യ വൈദ്യത്തെ കാലാനുസൃതമായി നവീകരിക്കുകയും ശാസ്ത്രീയമായി സജ്ജമാക്കുകയും വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിന്റെ ആരോഗ്യരംഗത്തെ മികവുകളിലേക്കെത്തിക്കാൻ തദ്ദേശ വൈദ്യം വലിയ തോതിൽ സാഹായിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശീയ വൈദ്യന്മാരുടെ സംസ്ഥാന സംഗമവും ചികിത്സ ക്യാമ്പും നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, കിർതാഡ്സ് ഡയറക്ടർ ഡോ.എസ്. ബിന്ദു, ഡി.ആർ. മേഘശ്രീ, ബി. വിദ്യാധരൻ കാണി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.