മട്ടാഞ്ചേരി: ഫേസ്ബുക്കിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സാമ്പത്തികമായും ശാരീരികമായും ചൂഷണംചെയ്യുന്ന യുവാവ് പിടിയില്‍. മട്ടാഞ്ചേരി ടൗണ്‍ഹാള്‍ റോഡില്‍ കെ.എസ്. ഷഹബാനെയാണ് (26) ഫോര്‍ട്ട് കൊച്ചി എസ്.ഐ എസ്. ദ്വിജേഷിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സ്ത്രീകളുമായി ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് വാട്ട്സ്ആപ്പിലൂടെ അശ്ളീല വിഡിയോകളും സന്ദേശങ്ങളും അയച്ച് വരുതിയിലാക്കുകയുമാണ് ഇയാളുടെ രീതി. വലയിലാകുന്ന സ്ത്രീകളുടെ അശ്ളീല ചിത്രങ്ങള്‍ കൈക്കലാക്കി ബ്ളാക്മെയില്‍ ചെയ്ത് സ്വര്‍ണവും പണവും കൈവശപ്പെടുത്തും.
ആവശ്യപ്പെടുന്ന സ്വര്‍ണം നല്‍കാതിരിക്കുകയോ തിരിച്ചുചോദിക്കുകയോ ചെയ്താല്‍ നഗ്നഫോട്ടോകളും വിഡിയോകളും നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. തൃപ്പൂണിത്തുറ സ്വദേശിനിയായ വീട്ടമ്മ ഡെപ്യൂട്ടി കമീഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൂടുതല്‍ പണം നല്‍കാമെന്ന് വാഗ്ദാനംചെയ്ത് മരട് ന്യൂക്ളിയസ് മാളില്‍ വിളിച്ചുവരുത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ ഇത്തരത്തില്‍ ഇരുപതോളം സ്ത്രീകളെ ചൂഷണം ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്നും വധശ്രമം അടക്കം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മനാഫ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.എ. ജോണ്‍, ജി. രാജേഷ്, ശ്രീനാഥ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.