ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തിൽ കയറി ട്രാൻസ് യുവതിയുടെ ആത്മഹത്യ ഭീഷണി

ആലുവ: ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തിൽ കയറി ട്രാൻസ് യുവതിയുടെ ആത്മഹത്യ ഭീഷണി. ഇതര സംസ്ഥാനക്കാരായ ട്രാൻസ്‍ജൻഡേഴ്സ് ആക്രമിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ആത്മഹത്യ ഭീഷണി.

അഞ്ച് മണിക്കൂറോളം മരത്തിൽ തന്നെയിരുന്ന യുവതിയെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് താഴെയിറക്കിയത്. അന്ന രാജു എന്ന യുവതിയാണ് ബുധനാഴ്ച പുലർച്ചെ മരത്തിൽ കയറി ഭീഷണി മുഴക്കിയത്. ഇതരസംസ്ഥാനക്കാരായ ട്രാൻസ്‌ജെൻഡേഴ്‌സുമായുണ്ടായ പ്രശ്‌നത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല എന്നാണ് അന്നയുടെ പരാതി. കേസ് എടുത്താൽ മാത്രമേ താഴെയിറങ്ങൂ എന്നാണ് യുവതി അറിയിച്ചിരുന്നത്.

പരാതിയിൽ കേസെടുക്കാമെന്ന് ഉറപ്പ് നൽകി പൊലീസ് താഴെയിറക്കുകയായിരുന്നു. മരത്തിൽ നിന്നിറക്കിയതിന് പിന്നാലെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Trans woman suicide attempt by climbing a tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.