തിരുവനന്തപുരം: ഇടപാട് നടത്തി തൊട്ടുടനെ റദ്ദാക്കുന്ന സംവിധാനം എടുത്തുകളഞ്ഞതിന് പിന്നാലെ അതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ട്രഷറി ജീവനക്കാർ. എന്നാൽ, തെറ്റുവരുത്തിയശേഷം അവ റദ്ദുചെയ്യുന്നതിനുള്ള ഇത്തരം അപേക്ഷകൾ പരിഗണിക്കിെല്ലന്ന് ട്രഷറി ഡയറക്ടർ വ്യക്തമാക്കി. തിരുവനന്തപുരം ട്രഷറിയിൽ രണ്ടുകോടി രൂപയുടെ തട്ടിപ്പ് ഇൗ വിധത്തിൽ നടത്തിയതിന് പിന്നാലെയാണ് ആ സംവിധാനം റദ്ദാക്കിയത്.
ഉദ്യോഗസ്ഥർ ഇടപാട് നടത്തുേമ്പാൾ വീണ്ടും തെറ്റുവരുത്താൻ തുടങ്ങിയതോടെയാണ് അനുമതി ആവശ്യം ഉയർന്നത്. ഇടപാടുകൾ നടത്തുേമ്പാൾ പൂർണ ശ്രദ്ധ വേണമെന്നും ബില്ലുകൾ, ചെക്കുകൾ എന്നിവ സൂക്ഷ്മ പരിശോധന നടത്തുേമ്പാൾ ജാഗ്രതക്കുറവ് വരാതെ സൂക്ഷിക്കൽ ഒാരോ ജീവനക്കാരെൻറയും ഉത്തരവാദിത്തമാെണന്നും ട്രഷറി ഡയറക്ടർ ഉത്തരവിൽ വ്യക്തമാക്കി.
പാസിങ് ഒാഫിസർമാരും സൂപ്പർവൈസറി ഒാഫിസർമാരും ഇടപാടുകളുടെ കൃത്യത ഉറപ്പുവരുത്തി മാത്രം ചെക്കുകളും ബില്ലുകളും പാസാക്കണമെന്നും ഒരു കാരണവശാലും പാസായ ഇൻസ്ട്രുമെൻറ് റീവേഴ്സ് ചെയ്യാൻ അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
ഒാരോ ദിവസത്തെയും ഡേ ബുക്ക് അടുത്തദിവസം ക്ലോസ് ചെയ്യണം. ഇതിെനാപ്പം ഇടപാടുകളുടെ വൗച്ചറുകൾ പരിശോധിച്ച് ക്രമപ്രകാരമുള്ള വൗച്ചറുകളും ചെക്കുകളുമുണ്ടെന്ന് ഉറപ്പാക്കണം. ഇതിെൻറ ഉത്തരവാദിത്തം സബ് ട്രഷറികളിൽ ജൂനിയർ സൂപ്രണ്ടിനും ജില്ലാ ട്രഷറികളിൽ എ.ടി.ഒമാർക്കായിരിക്കും. ട്രഷറർമാർ പണം സ്വീകരിക്കുന്നതിന് മുമ്പായി ചെലാനുകളിൽ രേഖപ്പെടുത്തിയ തുകയും സിസ്റ്റത്തിൽ രേഖപ്പെടുത്തിയ തുകയും ഒന്നുതന്നെയാെണന്ന് ഉറപ്പാക്കണം. ഫിക്സഡ് ഡിപ്പോസിറ്റ് മാസ്റ്റർ ജനറേറ്റ് ചെയ്യുന്നതിന് മുമ്പ് നിക്ഷേപിച്ച തുകയുടെ കൃത്യത ഉറപ്പാക്കണം.
സബ്ട്രഷറികളിൽനിന്ന് ജില്ലാ ട്രഷറികളിലേക്ക് അക്കൗണ്ട് അയക്കുേമ്പാൾ എല്ലാ അനുബന്ധ വൗച്ചറുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ട്രഷറി ഒാഫിസർക്ക് നിർദേശം നൽകി. ജില്ലാ ട്രഷറികളിൽനിന്നും അക്കൗണ്ടൻറ് ജനറൽ ഒാഫിസിലേക്ക് മാസ അക്കൗണ്ട് അയക്കുേമ്പാൾ എല്ലാ വൗച്ചറുകളും ഉറപ്പാക്കണം.
ഒാൺലൈൻ ട്രാൻസ്ഫർ ചെയ്യാനായി സമർപ്പിക്കുന്ന ചെക്കുകൾക്ക് സി.ടി സ്ലിപ് കൈപ്പറ്റ് രസീതായി നൽകാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.