തിരുവനന്തപുരം: മരംകൊള്ള വിവാദത്തിൽ റവന്യൂ വകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ. രാജൻ. റവന്യൂ വകുപ്പിന് മാത്രമായി ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യുകയാണുണ്ടായത്. എല്ലാ വകുപ്പുകൾക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷകർക്ക് വേണ്ടി ഇറക്കിയ ഉത്തരവാണ് ദുർവ്യാഖ്യാനം ചെയ്തത്. സമഗ്രമായ അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കൊള്ളയടിക്ക് കൂട്ടുനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരും.
കർഷകരും രാഷ്ട്രീയ കക്ഷികളും നിരന്തരം ആവശ്യപ്പെട്ട കാര്യമാണ് ഉത്തരവായിറക്കിയത്. എന്നാൽ, അതിന്‍റെ മറവിൽ ചിലർ അനധികൃതമായി പ്രവർത്തിച്ചു.
ഉത്തരവിന്‍റെ നടപടി ക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടില്ല. ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയതാണ്. കർഷകർക്ക് വേണ്ടിയെടുത്ത നടപടി ആവശ്യമുള്ളത് തന്നെയായിരുന്നു. ഉത്തരവിനെ മറയാക്കി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ എത്ര ഉന്നതരായാലും അന്വേഷണത്തില്‍ അത് പുറത്തുകൊണ്ടുവരും.
മന്ത്രിമാരോ വകുപ്പുകളോ തമ്മിലുളള തര്‍ക്കമായിട്ട് ഇതിനെ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല. മരംകൊളളയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ് ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.