പാലക്കാട്: മണ്ണാർക്കാട് നിരപരാധിയായ ആദിവാസി യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണാർക്കാട് സ്റ്റ േഷനിലെ എ.എസ്.ഐമാരായ കെ. രാഗേഷ്, പി. ശിവരാജ്, സീനിയർ സി.പി.ഒ എം. നാസർ, സി.പി.ഒ അബ്ദുൽ സ ലാം എന്നിവരെയാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ റിപ്പോർട്ടിനെ തുടർന്ന് തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാറാണ് നടപടിയെടുത്തത്. അന്വേഷണ വിധേയമായി നാല് പൊലീസുകാരെ മുട്ടിക്കുളങ്ങര എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സേനക്ക് നാണക്കേടുണ്ടായ സംഭവം നടന്നത്. 10 വർഷം മുമ്പ് നടന്ന ഭണ്ഡാര മോഷണത്തിൽ പ്രതിയായ രാധാകൃഷ്ണൻ എന്നയാളെന്ന് തെറ്റിദ്ധരിച്ചാണ് കാഞ്ഞിരപ്പുഴ പൂഞ്ചോല പാമ്പൻ തോട് സ്വദേശിയായ ആദിവാസി യുവാവ് ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ചന്ദ്രനെ 10 ദിവസം റിമാൻഡ് ചെയ്തു.
എന്നാൽ, പിന്നീടാണ് ആളുമാറിയ വിവരം പൊലീസ് മനസ്സിലാക്കിയത്. തുടർന്ന് പൊലീസ് ഇടപെട്ട് ഇയാളെ മോചിപ്പിച്ചു. ഇടക്ക് നാടുവിടുന്ന സ്വഭാവമുള്ളതാണ് ചന്ദ്രന് വിനയായത്. അറസ്റ്റ് ചെയ്ത സമയത്തും കോടതിയിലും രാധാകൃഷ്ണനല്ലെന്ന് ചന്ദ്രനോ ബന്ധുക്കളോ അറിയിച്ചില്ലെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ, താൻ രാധാകൃഷ്ണനല്ലെന്നും ചന്ദ്രനാണെന്നും പൊലീസിനോട് പറഞ്ഞതായി ചന്ദ്രൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.