മലപ്പുറം: സുപ്രീംകോടതി വിധി പ്രകാരമുള്ള മുത്തലാഖ് നിരോധനം ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമാണെന്ന് മലപ്പുറത്ത് ചേര്‍ന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും പോഷക ഘടകങ്ങളുടെയും അടിയന്തര യോഗം ചൂണ്ടിക്കാട്ടി. ശരീഅത്തിന് അനുകൂലമായി പാര്‍ലമെൻറില്‍ നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസർക്കാർ മുന്നോട്ടുവരണം.
വിവാഹമോചനം ഏറെ നിരുത്സാഹപ്പെടുത്തിയ മതമാണ് ഇസ്ലാം. പ്രത്യേക സാഹചര്യത്തില്‍ മാത്രം നടത്തേണ്ട തലാഖ് മൂന്ന് ഘട്ടമായി നടത്തലാണ് ഏറ്റവും നല്ലരീതി. എന്നാൽ, മൂന്ന് തലാഖ് ഒരുമിച്ച് ചൊല്ലിയാലും സാധുവാകുമെന്ന് ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടതാണ്. 1400 വര്‍ഷം പാരമ്പര്യമുള്ളതും നിയമപരമായി സാധുതയുള്ളതുമാണ് മുത്തലാഖ് എന്ന് ചീഫ് ജസ്റ്റിസ് വിധിപ്രസ്താവത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. ഭാവികാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.