കൊടിയത്തൂർ: മുത്തലാഖ് നിയമപ്രകാരം നൽകിയ കേസ് കെട്ടിച്ചമച്ചതാണെന്ന് ചെറുവാടി സ്വദേശി ഉസാം പറഞ്ഞു. അവൾ ഇപ്പോ ഴും തെൻറ ഭാര്യയാണ്. ആഗസ്റ്റ് ഒന്നിന് വീട്ടിൽചെന്ന് മുത്തലാഖ് ചൊല്ലിയെന്ന വാദം കള്ളമാണ്. വിവാഹമോചനം ആവശ്യപ്പെട്ടത് അവളാണെന്നും തനിക്ക് ബന്ധം വേർപ്പെടുത്താൻ താൽപര്യമില്ലായിരുന്നുവെന്നും ഉസാം പറഞ്ഞു.
ജൂലൈ 29ന് വിവാഹബന്ധം തുടർന്നുപോകാൻ താൽപര്യമില്ലെന്നും അതിനാൽ വിവാഹബന്ധം വേർപ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ട് അവർ സ്റ്റാമ്പ് പേപ്പറിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, താൻ വക്കീൽ മുഖാന്തരം മാത്രമേ വിവാഹബന്ധം അവസാനിപ്പിക്കുകയുള്ളൂവെന്ന് ഭാര്യയേയും ഭാര്യാപിതാവിനേയും ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ഉസാം പറഞ്ഞു.
യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണങ്ങൾ കള്ളമാണെന്നും യുവതിയുടെ ആവശ്യപ്രകാരം വിവാഹമോചനം നേടാൻ ഇരുവിഭാഗവും ധാരണയിലെത്തിയതാണെന്നും ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.