കളമശ്ശേരി: മുത്തലാഖ് വിഷയം ഉയര്‍ത്തി മുസ്ലിം സ്ത്രീകളെ കൂടെനിര്‍ത്താൻ നോക്കുന്നത് പ്രധാനമന്ത്രിക്ക് അവരോട് സ്നേഹമുള്ളതുകൊണ്ടല്ലെന്നും ഇന്ത്യയെ വിഭജിച്ച് ഭരിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണെന്നും സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കളമേശ്ശരി കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ ‘മൂലധനം’ പ്രസിദ്ധീകരണത്തിെൻറ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സെമിനാറിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് രീതികളിലൂടെ എത്രയോ ഭര്‍ത്താക്കന്മാർ ഭാര്യമാരെ ഒഴിവാക്കുന്നു. അതിൽ പ്രധാനമന്ത്രിക്ക് വ്യക്തിപരമായ അനുഭവവുമുണ്ട്. ഇത്തരം നീക്കങ്ങളെ തൊഴിലാളി സംഘടനകള്‍ സമരങ്ങളിലൂടെ പൊരുതി തോല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിെൻറ വലത് നയങ്ങള്‍ക്കെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ത്തണം. ഇതിന് മൂലധനവും മാര്‍ക്‌സ് ചിന്താരീതിയും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യസമൂഹത്തെ ചൂഷണത്തിൽനിന്ന് മോചിപ്പിക്കാനാണ് മൂലധന രചനയിലൂടെ മാർക്സ് ലക്ഷ്യം വെച്ചത്. മുതലാളിത്ത വ്യവസ്ഥയുടെ നിലനിൽപുതന്നെ ചൂഷണത്തിലധിഷ്ഠിതമാണ്. അതു കൊണ്ട് ആ വ്യവസ്ഥയെ മാറ്റിമറിക്കുകയാണ് വേണ്ടത്. ഇതിന് തൊഴിലാളിവർഗ ശക്തിയിലൂടെയെ സാധിക്കൂ.
പൊതുമേഖലയും വിദ്യാലയങ്ങളും ആശുപത്രികളും സ്വകാര്യവത്കരിക്കുന്നതും സർക്കാർ സേവനങ്ങൾക്ക് വില നിശ്ചയിക്കുന്നതും സാമ്രാജ്യത്വത്തിെൻറ സ്വാധീനം കൊണ്ടാണ്. ഇത് സാധാരണക്കാരുടെ ജീവിതം ക്ലേശകരമാക്കുന്നു. സോവിയറ്റ് യൂനിയെൻറ തകർച്ച ചരിത്രത്തിെൻറ അവസാനമാണെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ചെറുത്തുനിൽപുകൾ മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.