തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ ക്ലാസുകളിൽനിന്ന് വിദ്യാർഥികളെ നിർബന് ധിച്ച് വിളിച്ചിറക്കി പരിപാടികളിലും പ്രകടനങ്ങളിലും പെങ്കടുപ്പിക്കരുതെന്ന് സി. പി.എം ജില്ല നേതൃത്വം എസ്.എഫ്.െഎ ജില്ല, സംസ്ഥാന നേതൃത്വത്തിന് കർശന നിർദേശം നൽകി. കോ ളജിൽ യൂനിറ്റ് ഭാരവാഹികൾക്കെതിരെ പ്രകടനം നടത്തിയ എസ്.എഫ്.െഎ യൂനിറ്റ് അംഗങ്ങള ുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സി.പി.എം നേതൃത്വം എസ്.എഫ്.െഎ നേതൃത്വത്തെ വിളി ച്ചുവരുത്തി നിർദേശം നൽകിയത്.
കൂടുതൽ പേരെ പ്രകടനങ്ങളിൽ പെങ്കടുപ്പിച്ചെന്ന ് എസ്.എഫ്.െഎ നേതൃത്വത്തിന് മുന്നിൽ തെളിയിക്കാനാണ് യൂനിറ്റ് ഭാരവാഹികൾ വിദ്യാർഥികളെ നിർബന്ധപൂർവം പരിപാടികളിൽ പെങ്കടുപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ സി.പി.എം നേതൃത്വം, ഇനി പ്രകടനത്തിൽ ആള് കുറഞ്ഞാലും കുഴപ്പമില്ലെന്ന് വ്യക്തമാക്കി. എസ്.എഫ്.െഎയുടെ പേര് പറഞ്ഞ് ഇനി കോളജിൽ വിദ്യാർഥികളെ വിരട്ടാൻ അനുവദിക്കില്ല. ഇത്രകാലവും സഹിച്ച വിദ്യാർഥികൾ ഒരവസരം ലഭിച്ചപ്പോൾ പൊട്ടിത്തെറിച്ചതാണെന്നും ഒാർമിപ്പിച്ചു.
കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയും ഉണ്ടാവാൻ പാടില്ല. ക്ലാസുകളിൽനിന്ന് വിദ്യാർഥികളെ ഇറക്കിക്കൊണ്ടുപോകാൻ പാടില്ല. യൂനിറ്റ് അംഗങ്ങൾക്ക് കോളജിലെ നേതൃത്വത്തിൽ വിശ്വാസം പൂർണമായി നഷ്ടപ്പെട്ടു. എന്നാൽ, തങ്ങൾ എസ്.എഫ്.െഎയിൽതന്നെ നിൽക്കുന്നുവെന്ന് അറിയിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ യൂനിറ്റ് അംഗങ്ങളുടെ അഭിപ്രായം തേടി അവർക്ക് വിശ്വാസവും അംഗീകരിക്കുന്നതുമായവരെ ഭാരവാഹികളാക്കണമെന്നും ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പെടെ ആവശ്യപ്പെട്ടു.
എസ്.എഫ്.െഎ യൂനിറ്റ് കമ്മിറ്റി യോഗം ചേർന്ന് മാത്രമേ സമരം ഉൾപ്പെടെ പരിപാടികൾ തീരുമാനിക്കാവൂ. എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്, പ്രസിഡൻറ് വി.എ. വിനീഷ്, ജില്ല സെക്രട്ടറി, പ്രസിഡൻറ് എന്നിവർക്കാണ് സി.പി.എം നേതൃത്വം നിർദേശം നൽകിയത്. യൂനിറ്റ് ഭാരവാഹികൾ ഉൾപ്പെട്ട 30 അംഗ കമ്മിറ്റിയെയാണ് എസ്.എഫ്.െഎ നേതൃത്വം പിരിച്ചുവിട്ടത്.
പ്രശ്നം ശാശ്വതമായി പരിഹരിക്കണം –സാഹിത്യകാരന്മാര് തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് സാഹിത്യകാരന്മാര് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ നടമാടുന്ന തരത്തിലുള്ള സ്റ്റാലിനിസ്റ്റ് കൊടുംഭീകരതയാണ് കേരളത്തിലെ പഴക്കംചെന്ന കലാലയമായ യൂനിവേഴ്സിറ്റി കോളജില്‍ നടന്നത്. അവിടെയുണ്ടായ കത്തിക്കുത്തും ആത്മഹത്യാശ്രമവും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഇക്കാര്യം അസന്ദിഗ്ധമായി തെളിയിക്കുന്നു. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകാന്‍ ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണര്‍ ഇടപെടണമെന്ന് സാഹിത്യകാരന്മാർ ആവശ്യപ്പെട്ടു.
എല്ലാ വിദ്യാർഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനും വിദ്യാർഥികള്‍ക്ക് സ്വതന്ത്രമായി പഠിക്കാനും ഭയത്തിെൻറ അന്തരീക്ഷം മാറുന്നതുവരെ കോളജിെൻറ പ്രവര്‍ത്തനം നിരീക്ഷിക്കാനും നിഷ്പക്ഷരായ വിദ്യാഭ്യാസ വിദഗ്ധര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും സാഹിത്യകാരന്മാർ പറഞ്ഞു. സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്, ഡോ. എം.ജി.എസ്. നാരായണന്, ബി.ആർ.പി. ഭാസ്കര്‍, കെ.എൽ. മോഹനവര്‍മ, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എ. സുകുമാരന്‍ നായര്‍ (മുന്‍ വൈസ് ചാന്‍സലർ, എം.ജി യൂനിവേഴ്സിറ്റി) തുടങ്ങി 18 എഴുത്തുകാരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
റെയ്ഡ് നടത്തണം –കാമ്പസ് ഫ്രണ്ട് തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എഫ്.െഎ സ്വാധീന കോളജുകളിൽ പൊലീസ് റെയ്ഡ് നടത്തണമെന്ന് കാമ്പസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങൾക്കും കാമ്പസുകളിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് കെ.എച്ച്. അബ്ദുൽ ഹാദി, സെക്രട്ടറി ഫായിസ് കണിച്ചേരി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.