ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. കടക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം കൊല്ലത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
മാല മോഷണ കേസുകളിലെ സ്ഥിരം പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജിൽ നിന്ന് കോവിഡ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ നഴ്സിനെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.
യുവതിയെ ഹെൽമറ്റ് കൊണ്ട് അടിച്ചുവീഴ്ത്തിയ സ്വർണാഭരണങ്ങള്‍ കവരാനായിരുന്നു ആദ്യശ്രമം. പിന്നാലെ തട്ടിക്കൊണ്ട് പോകാനും ശ്രമം നടന്നു. എന്നാല്‍ സംഭവ സ്ഥലത്ത് എത്തിയ തൃക്കുന്നപ്പുഴ പൊലീസിന്‍റെ പട്രോളിങ് സംഘത്തെ കണ്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.