സംസ്​ഥാനത്ത്​ രണ്ടു കോവിഡ്​ മരണം കൂടി

കൊച്ചി: സംസ്​ഥാനത്ത്​ ചൊവ്വാഴ്​ച രണ്ടു കോവിഡ്​ മരണങ്ങൾ കൂടി.

കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ എം.ഡി ദേവസി (75) മരിച്ചു. പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയായിരുന്നു. ഐ.സി യുവിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണപ്പെട്ടു.

വയനാട്​ കാരക്കാമല സ്വദേശി എറമ്പയിൽ മൊയ്​തുവും(59) കോവിഡ്​ ബാധിച്ച്​ മരിച്ചു. മാനന്തവാടി ജില്ല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കിഡ്നി ലിവർ സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്ക് പോയപ്പോഴാണ് കൊറോണ വൈറസ് ബാധിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.