വെള്ളായണി കായലിൽ രണ്ട് ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തിരുവനന്തപുരം: കോഴ മത്സ്യ വിത്ത് നിക്ഷേപ പദ്ധതിയുടെ ഭാഗമായി വെള്ളായണി കായലിൽ രണ്ട് ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേർന്നാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ നിർവഹിച്ചു.

മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന ഒട്ടേറെ ആളുകൾ വെള്ളായണി കായലിനെ ആശ്രയിക്കുന്നുണ്ട്. ഇവർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2022- 23 ജനകീയ ആസൂത്രണ പദ്ധതിയിൽ മത്സ്യവിത്ത് നിക്ഷേപം ഉൾപ്പെടുത്തുകയായിരുന്നു.

അടുത്തവർഷം നാടൻ കൊഞ്ചുകുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വെള്ളായണി കായലിനെ സംരക്ഷിക്കാനും വിവിധ കായൽ സൗഹൃദ പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് 100 കോടിരൂപ ബജറ്റിൽ വകയിരുത്തി.

News Summary - Two lakh fish fry were deposited in Vellayani lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.