പാലക്കാട്: കെട്ടിട കോൺട്രാക്ടറെയും സുഹൃത്തിനെയും ബ്യൂട്ടി പാർലറിനുള്ളിൽ പൂട്ടിയിട്ട് മർധിച്ച് പണവും കാറും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പാലക്കാട്, ശേഖരിപുരം ജി.ജി ക്വാർട്ടേഴ്സിൽ അരവിന്ദ്(44) തൃശൂർ അയ്യന്തോൾ, കോലോത്ത് പറമ്പ് സ്വദേശി കൃഷ്ണ പ്രസാദ് (32) എന്നിവരാണ് അറസ്റ്റിലായത്.
കോൺട്രാക്ടറായ പാലക്കാട്, വലിയപാടം സ്വദേശി സുമേഷ് മേനോൻ, സുഹൃത്ത് വെങ്കിടാചലപതി എന്നിവരെയാണ് പുത്തൂരിലുള്ള ബ്യൂട്ടി പാർലറിൽ പൂട്ടിയിട്ട് മർദിച്ച് കവർച്ച നടത്തിയത്. ഇവരിൽ നിന്നും ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ടു വാങ്ങുകയും, 30,000 രൂപയും, കാറും പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു.
കോൺട്രാക്ടർ സുമേഷ് മേനോൻ അരവിന്ദന്‍റെ പക്കൽ നിന്നു പണം പലിശക്ക് കടം വാങ്ങിയിരുന്നു . അതിന്റെ തിരിച്ചടവ് വൈകിയതിലുള്ള ദേഷ്യത്തിലാണ് അരവിന്ദനും സുഹൃത്ത് കൃഷ്ണപ്രസാദും കൂടി പരാതിക്കാരെ സൂത്രത്തിൽ പുത്തൂരിലുള്ള ബ്യൂട്ടിപ്പാർലറിലേക്ക് വിളിച്ചു വരുത്തി അക്രമിച്ച് കവർച്ച നടത്തിയത്. പിന്നീട് ഒളിവിൽ പോയ പ്രതികളെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സുമേഷ് മേനോന്‍റെ പക്കൽനിന്ന് ഒപ്പിട്ടു വാങ്ങിച്ച 12 ചെക്ക് ലീഫുകൾ, പണം, കാർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ശേഷം പ്രതികളെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.