കോട്ടയം: യാത്രക്കാരുടെയും സംസ്ഥാന സർക്കാറിെൻറയും എതിർപ്പ് അവഗണിച്ച് കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിനുകളുെട ടെർമിനൽ മാറ്റി റെയിൽേവ ഉത്തരവിറക്കി. നുറുകണക്കിന് മലയാളികളെ പെരുവഴിയിലാക്കുന്ന സംവിധാനത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് റെയിൽേവയുടെ പുതിയ തീരുമാനം.
ആഴ്ചയിൽ രണ്ടുദിവസം സർവിസ് നടത്തുന്ന എറണാകുളം-ബംഗളൂരു സെൻട്രൽ എക്സ്പ്രസ് ട്രെയിനും എറണാകുളം-ബംഗളൂരു പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസുമാണ് ബംഗളൂരു നഗരത്തിൽനിന്ന് ഏറെ അകലെയുള്ള ബാനസവാടിയിലേക്ക് മാറ്റിയത്. നിലവിൽ ബംഗളൂരു സിറ്റി സ്റ്റേഷനിൽ (കെ.എസ്.ആർ ബംഗളൂരു) സർവിസ് അവസാനിപ്പിച്ചിരുന്ന ഇരു ട്രെയിനും അടുത്ത ജനുവരിമുതൽ നാൽപത് കിലോമീറ്റർ അകലെയുള്ള ബാനസവാടിയിലാകും സർവിസ് അവസാനിപ്പിക്കുകയെന്നും റെയിൽേവയുടെ പുതിയ ഉത്തരവിൽ പറയുന്നു.
എറണാകുളം-ബംഗളൂരു എക്സ്പ്രസ് ജനുവരി മൂന്നുമുതലും പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഏഴുമുതലും സിറ്റി സ്റ്റേഷനിൽനിന്ന് ബാനസവാടിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് റെയിൽവേ കഴിഞ്ഞദിവസം പുറത്തിറക്കിയത്. കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കാർക്കാണ് സ്റ്റേഷൻ മാറ്റം ഏറെ തിരിച്ചടിയാകുന്നത്. വിദ്യാർഥികളും ഉദ്യോഗാർഥികളുമടക്കം നൂറുകണക്കിനു പേരുടെ ആശ്രയമായിരുന്നു ഇരുട്രെയിനും.
എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ട്രെയിനുകൾക്കൊന്നും ടെർമിനൽ മാറ്റം ഇല്ലാതിരിക്കെ കേരളത്തിൽനിന്നുള്ള ട്രെയിനുകൾ മാത്രം പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള കാരണം റെയിൽേവ ഇനിയും വ്യക്തമാക്കിയിട്ടില്ല. തുടക്കത്തിൽ രണ്ട് ട്രെയിനുകളാണ് ബാനസവാടിയിലേക്ക് മാറ്റുന്നതെങ്കിലും പിന്നാലെ മറ്റ് ട്രെയിനുകൾ മാറ്റാനുള്ള നീക്കവും അണിയറയിൽ സജീവമാണ്. അടുത്തവർഷം പകുതിയോടെ ഇപ്പോഴുള്ള പല ട്രെയിനുകളും ബാനസവാടിയിലേക്ക് മാറ്റുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചനനൽകി.
ബംഗളൂരു സിറ്റി സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കനാണ് സ്റ്റേഷൻ മാറ്റമെന്നാണ് അനൗദ്യോഗിക വിശദീകരണമെങ്കിലും സ്വകാര്യ ബസ് ലോബിയെ സഹായിക്കലാണ് ഇതിനുപിന്നിലെന്നാണ് ആക്ഷേപം. കേരളത്തിൽനിന്ന് ബംഗളൂരുവിലേക്ക് പുതിയ ട്രെയിനുകൾ ഒന്നും അനുവദിക്കാത്ത റെയിൽവേ ഉള്ളവ ദൂരത്തേക്ക് മാറ്റി യാത്രക്കാരെ വലക്കുന്നതും ഇവരുടെ സമ്മർദത്തിന് വഴങ്ങിയാണേത്ര. പുലർച്ച തീരെ യാത്രാസൗകര്യങ്ങളില്ലാത്ത ബാനസവാടിയിൽ ട്രെയിൻ ഇറങ്ങുേമ്പാൾ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.