മാധ്യമ പ്രവർത്തകർക്കെതിരെ മോശം വാക്​പ്രയോഗവുമായി യു. പ്രതിഭ എം.എൽ.എ

കോഴിക്കോട്​: ഡി.വൈ.എഫ്​.ഐ പ്രവർത്തകർ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ റിപ്പോർട്ട്​ ചെയ്​ത മാധ്യമപ്രവർത്തക ർക്കെതിരെ യു. പ്രതിഭ എം.എൽ.എ. തനിക്കെതിരെ ചില വ്യക്തികൾ ഉയർത്തിയ ആരോപണങ്ങളെ ഡി.വൈ.എഫ്​.ഐയുടെ അഭിപ്രായമെന്ന നില യിൽ അവതരിപ്പിക്കുകയാണ്​ മാധ്യമങ്ങൾ ചെയ്​തതെന്നും ഇതിനേക്കാൾ നല്ലത്​ ആണായാലും പെണ്ണായാലും ശരീരം വിറ്റ്​ ജീവ ിക്കുന്നതാണെന്നും പ്രതിഭ പറഞ്ഞു.

ഫേസ്​ബുക്ക്​ ലൈവിലെത്തിയാണ്​ ​എം.എൽ.എ മാധ്യമപ്രവർത്തകർക്കെതിരെ മോ ശമായ പരാമർശം നടത്തിയത്​.

താൻ ഒരു മാധ്യമത്തി​​​​​​െൻറയും പരിലാളനയേറ്റ്​ വളർന്ന ആളല്ല. എ​​​​​​െൻറ പ്രസ്ഥാന മാണ്​ എന്നെ വളർത്തിയത്​. ഒപ്പം നിന്ന്​ പ്രയത്​നിച്ചവരുടെ അധ്വാനത്തി​​​​​​െൻറ ഭാഗമാണ്​ ഞങ്ങളെ പോലുള്ള ജനപ്രതിനിധികൾ. ത​​​​​​െൻറ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ ഒരിക്കലും മാധ്യമങ്ങളെ വിളിച്ചിട്ട്​ ഒരാൾക്കെതിരെയും വാർത്തയിടാൻ താൻ പറഞ്ഞിട്ടില്ലെന്നും പ്രതിഭ പറഞ്ഞു.

Full View

വിഷയത്തിൽ യു. പ്രതിഭക്കെതിരെ സി.പി.എം ജില്ല നേതൃത്വം രംഗത്തെത്തി. മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചതിനെതിരെ എം.എൽ.എയിൽ നിന്ന്​ വിശദീകരണം തേടുമെന്ന്​ പാർട്ടി ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു. ഡി.വൈ.എഫ്​.ഐ ​പ്രവർത്തകർക്കെതിരായ പരാമർശങ്ങളുംപാർട്ടി ഗൗരവത്തോടെ കാണും. പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പറയുന്നത്​ ശരിയായ നടപടിയല്ലെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

അതേസമയം, പ്രതിഭക്കെതിരെ ഡി.വൈ.എഫ്​.ഐ ​നേതാക്കൾ ആരോപണമുന്നയിച്ച സംഭവത്തിൽ പ്രതിഭ എം.എൽ.എയെ പിന്തുണച്ച്​ കെ.എസ്​. ശബരീനാഥൻ​ എം.എൽ.എ രംഗത്തെത്തിയത്​ യൂത്ത്​കോൺഗ്രസിനുള്ളിൽ തന്നെ വിമർശനത്തിനിടയാക്കി. യു. പ്രതിഭക്കെതിരെ ഡി.വൈ.എഫ്​.ഐ ഉയർത്തിയ ആരോപണത്തിൽ കഴമ്പില്ലെന്നാണ്​ ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ ത​​​​​​െൻറ നിലപാട്​ എന്നായിരുന്നു ശബരിനാഥ​​​​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​. ഇതാണ്​ വിമർശനത്തിനിടയാക്കിയത്​.

എന്നാൽ താൻ എം.എൽ.എയെ പുകഴ്​ത്തിയിട്ടില്ലെന്നും വിമർശനങ്ങളിൽ കഴമ്പില്ല എന്ന് പറഞ്ഞത് എം.എൽ.എ ഓഫീസ് അടച്ചിരിക്കുന്നു എന്ന ആരോപണത്തെ ഉൾക്കൊണ്ടുകൊണ്ടാണെന്നും അദ്ദേഹം പിന്നീട്​ വിശദീകരണം നൽകി. മാധ്യമപ്രവർത്തകർ​െക്കതിരെ ​യു. പ്രതിഭ നടത്തിയ മോശം പരാമർശം ഒരു പൊതു​ പ്രവർത്തകക്ക്​ ചേർന്നതല്ലെന്നും എം.എൽ.എ ജനങ്ങളോടും മാധ്യമപ്രവർത്തകരോടും ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Full View
Tags:    
News Summary - u prathiba MLA abusing words against journalists -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.