കായംകുളം: സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് അടിയന്തര വേഗത്തിൽ നടപടിയെടുക്കുന്ന ആരോഗ്യമന് ത്രിയുടെ പോസ്റ്റിന് കീഴിൽ അഭിനന്ദനത്തോടൊപ്പം പരിഭവവും പങ്കുവെച്ച യു. പ്രതിഭ എം.എൽ.എയുടെ എഫ്.ബി പോസ് റ്റ് വൈറലായി. സംസ്ഥാനത്തെ ആദ്യ കാത്ത്ലാബ് പത്തനംതിട്ട മണ്ഡലത്തിൽ പ്രാവർത്തികമായ പശ്ചാത്തലത്തിൽ അണിയറപ്ര വർത്തകരെയും വീണ ജോർജ് എം.എൽ.എയെയും അഭിനന്ദിച്ച് മന്ത്രി ഇട്ട പോസ്റ്റിന് താഴെയാണ് പ്രതിഭയുടെ പ്രതികരണം.
മന്ത്രിയെ അനുമോദിച്ച് തുടങ്ങുന്ന കുറിപ്പിൽ തെൻറ നിരാശയും വേദനയുമാണ് എം.എൽ.എ പങ്കുവെക്കുന്നത്. ‘‘ഞങ്ങൾക്കും ടീച്ചറിൽനിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട്’’ എന്ന വാചകത്തിലൂടെ വികസനത്തിൽ പക്ഷപാതിത്വ സമീപനം നിലനിൽക്കുന്നുവെന്ന പേരാക്ഷ വിമർശനവും ഉന്നയിക്കുന്നു. കമൻറ് വൈറലായതോടെ മന്ത്രിയുടെ പോസ്റ്റിൽ താനിട്ട കമൻറ് ആരും ആഘോഷിക്കേണ്ടതില്ലെന്ന വിശദീകരണവുമായി എം.എൽ.എ വീണ്ടും ഫേസ്ബുക്കിലെത്തി.
ആരോഗ്യമന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് താനെന്നും ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തിൽ കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രി കിഫ്ബിയിൽ ഉൾപ്പെടുത്തിയതാണെങ്കിലും പണം അനുവദിച്ചിട്ടില്ലെന്നത് സത്യമാണെന്നും എം.എൽ.എ പറയുന്നു.
വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് തെൻറ ലക്ഷ്യമെന്നും 2001 മുതൽ പാർട്ടി മെംബർഷിപ്പുണ്ടെന്നും സ്തുതിപാഠക-മാധ്യമ ലാളനയോ കിട്ടി പൊതുപ്രവർത്തനത്തിൽ നിൽക്കുന്നയാളല്ലെന്നും വിശദീകരണം തുടരുന്നു. കെ.കെ. ഷൈലജ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെയാണെന്നതിൽ രാഷ്ട്രീയ എതിരാളികൾക്കുപോലും വ്യത്യസ്ത അഭിപ്രായമില്ലെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.