കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിെൻറ ആദ്യ മത്സരത്തിനിടെ കരിഞ്ചന്തയിൽ വൻ വിലയ്ക്ക് ടിക്കറ്റ് വിൽക്കാൻ ശ്രമിച്ച 16 പേരെ കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടി. ടിക്കറ്റ് ലഭ്യതക്കുറവ് മുതലെടുത്ത് വൻവിലയ്ക്ക് വിൽപന നടത്താനെത്തിച്ച ഇരുന്നൂറോളം ടിക്കറ്റുകൾ പിടികൂടി. ലോകകപ്പിെൻറ സുരക്ഷ ക്രമീകരണങ്ങളോടനുബന്ധിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കരിഞ്ചന്തക്കാർ പിടിയിലായത്.
പിടിയിലായ കാസർകോട് സ്വദേശി സിദ്ദീഖ് (37) വൻതോതിൽ ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ സൗകര്യത്തിലൂടെ വാങ്ങിയ ശേഷം നാലോളം സംഘാംഗങ്ങൾ മുഖേന വിൽപന നടത്തി വരുകയായിരുന്നു. ഈ സംഘത്തിൽനിന്ന് മാത്രം അമ്പതോളം ടിക്കറ്റ് കണ്ടെടുത്തു.
ബ്രസീലും സ്പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലെ വൻതിരക്ക് മുതലെടുത്ത് 300 രൂപയുടെ ടിക്കറ്റുകൾ 2500 രൂപക്കായിരുന്നു ഈ സംഘം വിറ്റത്. പിടിയിലായ 16 പേരെ ടിക്കറ്റുൾപ്പെടെ പാലാരിവട്ടം പൊലീസിന് കൈമാറി. ക്രൈം ഡിറ്റാച്മെൻറ് എ.സി.പി ബിജി ജോർജിെൻറ നേതൃത്വത്തിൽ ഷാഡോ എസ്.ഐ ഹണി കെ. ദാസും ഇരുപതോളം പൊലീസുകാരും ചേർന്നാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.