തിരുവനന്തപുരം: കഴിഞ്ഞദിവസം കാണാതായ യു.എ.ഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കൈഞരമ്പ് മുറിഞ്ഞ നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ചാണ് നാട്ടുകാർ ഇദ്ദേഹത്തെ കണ്ടെത്തിയത്.
തുമ്പയിലുള്ള ഭാര്യ വീട്ടിൽ നിന്നും വ്യാഴാഴ്ച വൈകീട്ട് മുതലാണ് ഗൺമാൻ ജയ്ഘോഷിനെ കാണാതായത്. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനാണ് കരിമണല്‍ സ്വദേശിയായ ജയ്‌ഘോഷ്. മാനസിക സമ്മർദ്ദമുണ്ടെന്ന് പറഞ്ഞതിനെതുടർന്ന് വട്ടിയൂർക്കാവിൽ താമസിച്ചിരുന്ന ഇദ്ദേഹത്തെയും കുടുംബത്തെയും സഹോദരീഭർത്താവ് ഇടപെട്ട് കുടുംബവീടായ ആനയറയിൽ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഫോൺ വരുന്നുണ്ടെന്ന് പറഞ്ഞാണ് പുറത്തിറങ്ങിയത്. പിന്നീട് തിരികെ വന്നില്ല. ജയ്‌ഘോഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ജയ്ഘോഷിന്‍റെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് ഇന്നലെ തിരിച്ചെടുത്തിരുന്നു. അറ്റാഷെ മടങ്ങിപ്പോയിട്ടും ഗൺമാൻ തോക്ക് തിരികെ നൽകാത്തതിനാലാണ് തോക്ക് തിരിച്ചെടുത്തത്. സ്വർണം കടത്തിയ ദിവസം അടക്കം നിരവധി തവണ ജയഘോഷ് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിനെ വിളിച്ചെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. താൻ നിരപരാധിയാണെന്നും തന്നെ കുടുക്കാൻ ശ്രമമുണ്ടെന്നും ഇദ്ദേഹം പറഞ്ഞതായി ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.