കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്ത് പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം അംഗങ് ങളായ അലൻ ഷുഹൈബും ത്വാഹ ഫസലും നിരപരാധികളാണെന്ന് അഭിഭാഷകർ. ജയിലിൽ ഇരുവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ് യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പൊലീസ് ആരോപിക്കുന്ന കുറ്റം ചെയ്തിട്ടില്ലെന്നാണ് അലനും ത ്വാഹയും പറഞ്ഞതെന്ന് അഭിഭാഷകർ വ്യക്തമാക്കി.
വീട്ടിൽ നടത്തിയ പരിശോധനയിൽ മാവോയിസ്റ്റ് ബന്ധം തെളിയിക്കാനാവശ്യമായ യാതൊന്നും പൊലീസിന് കിട്ടിയിട്ടില്ല. ത്വാഹ മുദ്രാവാക്യം വിളിച്ചുവെന്ന പൊലീസ് ഭാഷ്യം തെറ്റാണെന്നും മുദ്രാവാക്യം വിളിച്ചെന്ന കാര്യം ത്വാഹ നിഷേധിച്ചുവെന്നും അഭിഭാഷകർ വ്യക്തമാക്കി. അലൻ ഷുഹൈബിേൻറയും ത്വാഹ ഫസലിേൻറയും ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. ജാമ്യം നിഷേധിച്ചതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എഫ്.ഐ.ആർ തന്നെ നിലനിൽക്കില്ലെന്നും പ്രതികൾക്ക് ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികളാണ് ഹൈകോടതിയിൽ സമർപ്പിക്കുക.
പെരുമണ്ണ പാറമ്മൽ അങ്ങാടിയിൽ മൂന്നു പേരെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നും ഒരാൾ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഇവരുടെ കൈയിൽ നിന്ന് മാവോയിസ്റ്റ് അനുകൂല നോട്ടീസ് പിടിച്ചെടുത്തിട്ടുണ്ട്. ‘മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക’ എന്ന തലക്കെട്ടിൽ സി.പി.ഐ.എം മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് ‘പിടികൂടിയതെ’ന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.
ത്വാഹ ഫസൽ സി.പി.എം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കണ്ണൂർ സ്കൂൾ ഓഫ് ജേണലിസത്തിന്റെ കോഴിക്കോട് പുതിയറയിലുള്ള ബ്രാഞ്ചിൽ പി.ജി വിദ്യാർഥിയാണ്. കണ്ണൂർ സർവകലാശാല ധർമടം സെന്ററിൽ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥിയാണ് അലൻ ഷുഹൈബ്. സി.പി.എം മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് കമ്മിറ്റി അംഗവും എസ്.എഫ്.ഐ പ്രവർത്തകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.