കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്ത അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ ് കസ്റ്റഡിയില്‍ വിട്ടു. നവംബർ 15 വൈകിട്ട് വരെയാണ് അലനെയും താഹയേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇരുവരെയും കോട തിയില്‍ ഹാജരാക്കിയ ശേഷം ഉച്ചകഴിഞ്ഞ് കസ്റ്റഡിയില്‍ വിടും.
കൂടുതൽ ചോദ്യം ചെയ്യലിനായി അലന്‍ ഷുഹൈബിനെയും താ ഹാ ഫസലിനെയും അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. എന്നാൽ ഹൈകോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ നിരസിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
പ്രതികളിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ, പെൻഡ്രൈവ്, മെമ്മറി കാർഡ് എന്നിവയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നും ഈ വിവരങ്ങൾ കൂടി ഉൾപെടുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലൻ ഷുഹൈബിനും താഹ ഫസലിനും മാവോവാദി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് പന്നിയങ്കര ലോക്കൽ കമ്മിറ്റി ജനറൽ ബോഡി യോഗത്തിൽ ചൊവ്വാഴ്ച ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.പി. ദാസൻ റിപ്പോർട്ട് ചെയ്തു. ഇരുവരുടെയും സിപിഐ മാവോയിസ്റ്റ് ബന്ധത്തെകുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി മുന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.