ജില്ല പൊലീസ് മേധാവിയുടെ ഉത്തരവില്ലാതെ യു.എ.പി.എ ചുമത്തരുത് -ഡി.ജി.പി

തിരുവനന്തപുരം: ജില്ല പൊലീസ് മേധാവിയുടെ ഉത്തരവില്ലാതെ യു.എ.പി.എ പോലുള്ള നിയമം ആര്‍ക്കെതിരെയും ചുമത്തരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. പൊലീസ് ആസ്ഥാനത്ത് നടന്ന പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം. രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ക്കെതിരെ ഇത്തരം നിയമം ചുമത്തുന്നതില്‍ ഡി.ജി.പിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ ശാസിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഡി.ജി.പി കര്‍ശന നിര്‍ദേശം നല്‍കിയത്.

ഇത്തരം നിയമം എങ്ങനെ, എപ്പോള്‍ ചുമത്തണമെന്ന വിശദമായ ക്ളാസും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. യു.എ.പി.എ ചുമത്തിയ കേസുകള്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം അന്വേഷിക്കേണ്ടത്. യു.എ.പി.എ പ്രകാരം എടുത്ത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തവ പുന$പരിശോധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ചിന്‍െറയും സ്പെഷല്‍ ബ്രാഞ്ചിന്‍െറയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും നല്‍കി.

 

Tags:    
News Summary - uapa dgp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.