തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകി. സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം ആരോപിച്ചാണ് നീക്കം. എം. ഉമ്മർ എം.എൽ.എയാണ് നോട്ടീസ് നൽകിയത്. നേരേത്തയും പ്രതിപക്ഷം സമാന ആവശ്യത്തിൽ നോട്ടീസ് നൽകിയിരുന്നു.
ഭരണഘടനയുടെ അനുച്ഛേദം 179(സി)യും കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 65 പ്രകാരവുമാണ് നോട്ടീസ്. സ്വർണക്കടത്ത് കേസ് പ്രതികളായി എന്‍.ഐ.എ സംശയിക്കുന്നവരുമായി സ്പീക്കർക്കുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും പ്രതിയുടെ വര്ക്ഷോപ്പിെൻറ ഉദ്ഘാടനത്തിലും ബന്ധപ്പെട്ട ചടങ്ങുകളിലും സ്പീക്കറുടെ സാന്നിധ്യവും സഭക്ക് അപകീര്‍ത്തികരമാണെന്ന് നോട്ടീസിൽ പറയുന്നു.
ഇത് നിയമസഭയുടെ അന്തസ്സിനും ഔന്നത്യത്തിനും മാന്യതക്കും നിരക്കാത്തതാണ്. നിയമസഭയിലെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ഇ-നിയമസഭ, സഭാ ടി.വി., ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി തുടങ്ങിയ പരിപാടികളിലെ ധൂര്‍ത്തും അഴിമതിയും ചര്‍ച്ചാ വിഷയമാണ്. സഭയുടെ അന്തസ്സും യശസ്സും ഉയര്‍ത്തിപ്പിടിക്കാനും ഔന്നത്യം കാത്തുസൂക്ഷിക്കാനും ബാധ്യസ്ഥനായ സ്പീക്കര്‍ അതില്‍ പരാജയപ്പെെട്ടന്ന് നോട്ടീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.