ആലപ്പുഴ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും VIDEO

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ വിഷയത്തില്‍ ആലപ്പുഴ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. ആരോപണത്തെ തുടർന്ന് സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യോഗത്തിനിടെ എല്‍.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെയാണ് ബഹളം ആരംഭിച്ചത്. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾക്കെതിരെ പ്രതിഷേധവുമായി യു.ഡിഎ.ഫ് അംഗങ്ങൾ രംഗത്തെത്തുകയും ഇത് വാക്കേറ്റത്തിൽ കലാശിക്കുകയും ചെയ്തു. 

യോഗം ആരംഭിച്ച ഉടൻ തന്നെ എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു. എന്നാൽ, സസ്‌പെന്‍ഷന്‍ നടപടി കൗണ്‍സില്‍ അംഗീകരിക്കുന്നതായും യോഗം പിരിച്ചുവിടുന്നതായും ബഹളത്തിനിടെ ചെയര്‍മാന്‍ പ്രഖ്യാപിച്ചു. തുടർന്ന് പ്രതിപക്ഷ അംഗങ്ങളെ നീക്കം ചെയ്യാന്‍ ഭരണപക്ഷം ശ്രമിച്ചതോടെ ബഹളം കൈയാങ്കളിയിലെത്തി. 

ഇതിനിടെ ഭരണപക്ഷത്തെ ഒരംഗത്തിന് പ്രതിപക്ഷത്തിന്‍റെ മർദനത്തില്‍ പരിക്കേറ്റതായി പരാതി ഉയര്‍ന്നു. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുന്നതു വരെ നഗരസഭ ആസ്ഥാനത്ത് എല്‍.ഡി.എഫ് അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കില്ലെന്ന് ചെയർമാൻ പ്രഖ്യാപിച്ചതോടെ ജീവനക്കാരും പ്രതിഷേധിച്ചു. 

Full View
Tags:    
News Summary - UDF and LDF Members conflict Alappuzha Municipal Council Meeting -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.