തിരുവനന്തപുരം: എല്‍.ഡി.എഫിനെപ്പോലെ ഒരാള്‍ പോക്കറ്റില്‍നിന്നെടുത്ത് വായിക്കുന്നത് തീരുമാനമാണെന്നുപറഞ്ഞ് കൈയടിക്കുന്ന മുന്നണിയല്ല യു.ഡി.എഫെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കഴിഞ്ഞ ദിവസത്തെ യു.ഡി.എഫ് യോഗത്തില്‍ പ്രതിപക്ഷത്തിന്റെ നിയമസഭയിലെ പ്രകടനത്തെ എല്ലാ ഘടകകക്ഷികളും അഭിനന്ദിച്ചു. എന്നാല്‍, നിയമസഭയില്‍ പ്രവര്‍ത്തിക്കുന്ന അതേ രീതിയിൽ സമരപരിപാടികളുമായി താഴേത്തട്ടിലേക്കെത്താനായില്ലെന്ന വിമര്‍ശനമുണ്ടായി.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, സംഘടന തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് മറ്റ് കാര്യങ്ങളിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്നത് യാഥാർഥ്യമാണ്.
കുറേക്കൂടി സമരപരിപാടികള്‍ നടത്തണമെന്നാണ് യു.ഡി.എഫ് ഘടകകക്ഷികള്‍ നിർദേശിച്ചത്. എല്ലാ കാര്യങ്ങളിലും സമരം ചെയ്യുകയെന്നതല്ല പ്രതിപക്ഷ നിലപാട്. എന്നാല്‍, സര്‍ക്കാര്‍ ഒന്നും ചെയ്യാതെയിരിക്കുമ്പോള്‍ സമരരംഗത്തേക്കിറങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.