കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടുസീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച് ചുനിൽക്കുന്ന കേരള കോൺഗ്രസുമായി കോൺഗ്രസ് നേതാക്കൾ രണ്ടാംവട്ടം നടത്തിയ ചർച്ചയ ിലും തീരുമാനമായില്ല. ഒരുസീറ്റുകൂടി അനുവദിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ക ോൺഗ്രസ് ചൂണ്ടിക്കാട്ടിയപ്പോൾ, കൂടുതൽ സീറ്റിനുള്ള അർഹത അക്കമിട്ട് നിരത്തി നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു മാണി. ഇതോടെ ചർച്ച വഴിമുട്ടി. ചൊവ്വാഴ്ച വീണ്ടും ആലുവയിൽ ചർച്ച നടത്താൻ തീരുമാനിച്ച് യോഗം പിരിഞ്ഞു.
എറണാകുളം െഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവരും കേരള കോൺഗ്രസിനെ പ്രതിനിധാനംചെയ്ത് കെ.എം. മാണി, പി.ജെ. ജോസഫ്, ജോസ് കെ. മാണി എന്നിവരും പെങ്കടുത്തു. ചർച്ച സൗഹാർദപരമായിരുെന്നന്നും പ്രശ്നം പരിഹരിച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രണ്ട് സീറ്റെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കേരള കോൺഗ്രസ് അയഞ്ഞെന്ന് കരുതേണ്ടെന്നായിരുന്നു കെ.എം. മാണിയുടെ പ്രതികരണം. ഇൗ സമയം ഒപ്പമുണ്ടായിരുന്ന പി.ജെ. േജാസഫ് കൂടുതൽ പ്രതികരണത്തിന് മുതിർന്നില്ല. എന്നാൽ, പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് അദ്ദേഹം ചർച്ചക്കുമുമ്പ് ആവർത്തിച്ചു. പാർട്ടി ആവശ്യപ്പെട്ട മൂന്ന് സീറ്റിൽ എവിടെയാണെങ്കിലും മത്സരിക്കുമെന്നും ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പി.ജെ. ജോസഫിെൻറ ഇൗ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഫലത്തിൽ സീറ്റ് വിഭജന ചർച്ച അനിശ്ചിതത്വത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.