പ്രിയവർഗീസിന് യോഗ്യതയില്ലെന്ന് യൂ.ജി.സി യുടെ സത്യവാങ്മൂലം

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക്നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്ക് കാരനായ ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകൻ ഡോ: ജോസഫ് സ്കറിയ നൽകിയ ഹർജിയിൽ, പ്രിയ വർഗീസിന് അസോസിയേറ്റ് പ്രഫസസറാകാനുള്ള നിശ്ചിത അധ്യാപന പരിചയമില്ലെന്നും, ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കുകൂട്ടാ നാവില്ലെന്നും യൂ.ജി.സി കോടതിയിൽ സത്യവാങ്മൂലം നൽകി. യൂ.ജി.സി ക്കു വേണ്ടി ഡൽഹിയിലെ യൂ.ജി.സി എഡ്യൂക്കേഷൻ ഓഫീസാറാണ് സത്യവാഗ്മൂലം നൽകിയത്.

സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടുള്ളു വെന്നും സത്യവാഗ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. സർവ്വകലാശാല ചട്ടങ്ങളും സർക്കാർ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗമാണ്.

ഗവേഷണകാലവും,സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ കാലയളവും ഒഴിവായാൽ,ഏട്ടു വർഷത്തെ അധ്യാപന പരിചയത്തിന് പകരം ഹർജ്ജിയിൽ പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ള മൂന്നര വർഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയ വർഗീസിനുള്ളത്.

എതിർ സത്യവാഗ്മൂലം നൽകാൻ പ്രിയവർഗീസിന് കോടതി സമയം അനുവദിച്ചു. നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് ഒക്ടോബർ 20 വരെ ദീർഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഗവർണർ, സർവകലാശാല,പ്രിയ വർഗീസ്, ഹർജിക്കാരൻ എന്നിവർക്കുവേണ്ടി സീനിയർ അഭിഭാഷകരും യു.ജി.സി വേണ്ടി സ്റ്റാൻഡിംഗ് കൗൺസലും കോടതിയിൽ ഹാജരായി.

Tags:    
News Summary - UGC's affidavit that Priyavarghese is ineligible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.