സുഹ്​റയും ഉമ്മുകുൽസുവും

ഉല്ലുവി​ന്‍റെ സ്വന്തം സുസു

ഉല്ലുവി​െൻറ കൂട്ടുകാരി സുഹ്​റ(കെ.പി. തസ്​ലീന) എഴുതുന്നു.

അവസരങ്ങളുടെ വ്യാപ്തി കണ്ടറിയുന്നത് തൊട്ട് സ്വപ്നങ്ങളുടെ ചിറകുകൾക്ക് നീളം കൂടാൻ തുടങ്ങും. അങ്ങനൊരു സ്വപ്നം സാക്ഷാത്കരിക്കാൻ ദൂരെയൊരു കുഗ്രാമത്തിൽ നിന്നും യാത്ര ആരംഭിച്ചവരാണ്​ ഞങ്ങൾ രണ്ടു പെൺകുട്ടികൾ. കഠിനാധ്വാനവും നിരന്തര പരിശ്രമവും മഹത്തായ ലക്ഷ്യബോധവും അതു മാത്രമായിരുന്നു ഞങ്ങളുടെ കരുത്ത്​.

പിന്നെ വഴിവെട്ടി തരാൻ ഒരുപാട് സുമനസ്സുകളും. ഉല്ലുവി​െൻറ സഹോദരി ജുബൈലയുടെ കല്യാണ തലേന്നാളാണ്​ ഇരു കൈകളില്ലാത്ത, കുട്ടികളുടെ ശബ്​ദമുള്ള, ആ ഇത്തിരി പൊക്കക്കാരിയെ ഞാൻ കാണുന്നത്. കൂലിപ്പണിയെടുത്തു പരുപരുത്ത കല്യാണ പെണ്ണി​െൻറ കൈകളിൽ മൈലാഞ്ചി ഇട്ടു കൊടുക്കുമ്പോൾ നിറകണ്ണുകളോടെ എ​െൻറ മുഖത്തു നോക്കി ചിരിച്ച ഉല്ലുവി​െൻറ നിഷ്കളങ്ക മുഖം എനിക്കിന്നും ഓർമയുണ്ട്.

ആ വീട്ടിലെ ഓരോരുത്തരും എന്നോട് കാണിക്കുന്ന കളങ്കമില്ലാത്ത സ്നേഹം ഒരു കാന്തിക ശക്​തിയെന്നപോൽ എന്നെ അവരിലേക്ക് ആകർഷിച്ചു. അവരുടെ സ്നേഹവലയത്തിൽ അലിയലും അവരുടെ വീട്ടിലെ പ്രയാസങ്ങൾ കേൾക്കലും ഉല്ലുവി​െൻറ ചിത്രങ്ങൾ കാണാനുള്ള ആകാംക്ഷയും എല്ലാം എന്നെയും എ​െൻറ കുടുംബത്തെയും ആ വീട്ടിലെ നിത്യ സന്ദർശകരാക്കി.

പിന്നീട് ഉല്ലുവി​െൻറ ഓരോ മികവുറ്റ കഴിവുകൾ കണ്ടപ്പോൾ അതിനു മതിയായ പ്രോത്സാഹനവും അംഗീകാരവും കിട്ടുന്നില്ലെന്ന് മനസിലായപ്പോൾ അവളെ ഞാൻ എ​െൻറ സുഹൃത്തുക്കൾക്ക് നേരിട്ടും സമൂഹ മാധ്യമങ്ങൾ വഴിയും പരിചയപ്പെടുത്തി തുടങ്ങി.

ആ തുടക്കം ഇന്നിതാ ഇവിടം വരെ എത്തി നിൽക്കുന്നു. ഇരുകൈകൾ തീരെ ഇല്ലാഞ്ഞിട്ടും ഇരു കാലുകളും ഇരു ഉയരത്തിലായിട്ടും പ്രാഥമിക വിദ്യാഭ്യാസമോ മതിയായ ലോകപരിചയമോ ഇല്ലാഞ്ഞിട്ടും നമുക്കെല്ലാം പ്രചോദനം നൽകുന്ന മികവുറ്റ കരകൗശല നിർമാണവും പേപ്പർ പേന നിർമാണവും ചിത്ര രചനയും പാട്ടുപാടലും മനോഹരവും സ്നേഹപൂർണവുവുമായ വ്യക്​തിത്വവും പെരുമാറ്റവും കൊണ്ടെല്ലാം ഉല്ലു ഇന്ന് നമ്മിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു.

മാ​​ന്ത്രിക കാലിൽ വിരിഞ്ഞ വിത്ത് പേനകളിലൂടെ ഇനി ഒരായിരം മരങ്ങൾ പൂക്കും. അത് വിറ്റു കിട്ടിയ ലാഭത്തിൽ നിന്ന്​ നല്ലൊരു വിഹിതം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നീക്കിവെക്കാൻ അവൾ മറന്നില്ല. ഉല്ലുവിനെ ജനപ്രിയയാക്കാൻ എ​െൻറ കൂടെ നിന്ന എല്ലാവരെയും ഞാനിന്ന് നന്ദിയോടെ സ്മരിക്കുകയാണ്​.

അവളുടെ പ്രതിഭക്ക്​ സ്​നേഹാദരമായി മാധ്യമം അക്ഷരവീട്​ സമ്മാനിച്ചതിലുള്ള കടപ്പാട് അറിയിക്കുകയാണ്​. തനിക്ക് ചുറ്റുമുള്ളവരെ സഹതാപത്തി​െൻറ കണ്ണുകളിൽ നിന്നും മാറ്റി, അർഹതയുടെയും അതിശയോക്​തിയുടെയും നോട്ടം കരസ്ഥമാക്കി പ്രകാശം പരത്തുന്ന പുഞ്ചിരിയോടെ മുന്നേറുകയാണിന്നവൾ.  

ഉല്ലുവി​െൻറ വാക്കുകൾ

ഞാൻ ഇങ്ങനെ ആണെന്ന്​ ഒരിക്കലും എനിക്ക്​​ തോന്നിയിട്ടില്ല. ആളുകളുടെ സ്​നേഹം കാണു​േമ്പാൾ എന്തൊക്കെയോ ഒരുപാട്​ ചെയ്യാനുണ്ട്​ എന്ന്​ തോന്നും. ഗ്രീൻ പാലിയേറ്റീവി​ന്​ നേതൃത്വം നൽകുന്ന റഇൗസ്​ ഹിദായയും ജസ്​ഫർ കോട്ടക്കുന്നുമൊക്കെ വലിയ കാര്യങ്ങൾ ചെയ്യുന്നവരാണ്​.

അവരെപോലെ എത്താനാവില്ലെങ്കിലും തന്നാലാവുന്നത്​ ചെയ്യാനാണ്​ ശ്രമം.

കുറച്ച്​ പഠിച്ചിരുന്നെങ്കിൽ ഇത്തിരികൂടി എത്താൻ പറ്റുമായിരുന്നു ​എന്ന്​ തോന്നിയിട്ടുണ്ട്​. ആളുകൾ പ്രശംസിക്കുകയും വാങ്ങുകയും ചെയ്യു​േമ്പാൾ ഞാൻ വരച്ച ചിത്രങ്ങൾക്ക്​ ഇത്ര മൂല്യം ഉ​േണ്ടാ എന്ന്​ വിചാരിക്കാറുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.