പി.ടിയുടെ ഓർമകളുമായി മാതൃദിനം ആഘോഷിക്കാൻ ഉമ തോമസ് കരുണാലയത്തിലെത്തി

തൃക്കാക്കര: മാതൃദിനം ആഘോഷിക്കാൻ കരുണാലയത്തിലെത്തിയ ഉമ തോമസിന്റെ മനസ്സിലെ ശൂന്യത പി.ടി മാത്രമായിരുന്നു. തൃക്കാക്കര മുണ്ടംപാലത്തെ കരുണാലയത്തിലെ അമ്മമാരോട് പി.ടി തോമസിനുണ്ടായിരുന്ന ബന്ധം വൈകാരികമായിരുന്നു. കഴിഞ്ഞ കോവിഡ് കാലത്ത് ഇവിടത്തെ അമ്മമാർക്ക് രോഗം ബാധിച്ചപ്പോൾ പി.ടി പ്രത്യേക മുൻകൈ എടുത്ത് കളക്ടറുമായി സംസാരിച്ച് കരുണാഭവൻ ജില്ലയിലെ ആദ്യ സ്വകാര്യ എഫ്.എൽ.ടി.എസ് ആയി പ്രഖ്യാപിച്ച് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

പി.ടി എന്ന രാഷ്ട്രീയ നേതാവ് ആ വിഷയത്തിൽ പുലർത്തിയ വൈകാരികത നേരിൽ കണ്ട അനുഭവം ഉമക്കുണ്ട്. കരുണാലയത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ എം.എൽ.എ ഫണ്ട് അനുവദിച്ച് ട്രാൻസ്ഫോർമർ വച്ച് പ്രശ്നം പരിഹരിച്ചു. ആ ഓർമകൾ പേറിയാണ് ഉമ തോമസ് അവിടെ എത്തിയത്. കരുണാലയത്തിലെ അമ്മമാർ ഏറെ സനേഹത്തോടെയാണ് ഉമയെ സ്വീകരിച്ചതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.