കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികളുടെ പ്രചരണം മണ്ഡലത്തിൽ സജീവമായി പുരോഗമിക്കുകയാണ്. ഓഗ്മെന്‍ഡ് റിയാലിറ്റി വീഡിയോയുമായി കഴിഞ്ഞ ദിവസം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് രംഗത്തെത്തിയിരുന്നു. നാളത്തെ തൃക്കാക്കരയെ താനും എല്‍ഡി.എഫ് സര്‍ക്കാരും എങ്ങനെ നോക്കിക്കാണുന്നു എന്ന ആമുഖത്തോടെയുള്ള വീഡിയോയിൽ, കേരളത്തിന്റെ സിലിക്കണ്‍ വാലിയാകാന്‍ തൃക്കാക്കര ഒരുങ്ങുകയാണെന്നും ഇന്‍ഫോ പാര്‍ക്കും കെ റെയില്‍ സ്റ്റേഷനും വാട്ടര്‍ മെട്രോ സ്‌റ്റേഷനും പരിചയപ്പെടുത്തിയത് വൈറലായിരുന്നു. ഇതിനുപിന്നാലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്.
ഉമ തോമസിന്‍റെ വാഹന പര്യടനത്തിനിടെയായിരുന്നു സംഭവം. തമ്മനം മണ്ഡലത്തിലെ ആരംഭിക്കുന്നത് കാരണക്കോടത്ത് നിന്നായിരുന്നു. മെയ് ഫസ്റ്റ് റോഡിലെത്തിയപ്പോൾ, 'ആന്‍റീ ഒന്നു പുറത്തേക്ക് ഇറങ്ങോ ഞാനൊരു കൂട്ടം കാട്ടിത്തരാം' എന്ന് അഹ്ലി ഫാത്തിമ എന്ന കൊച്ചുമിടുക്കി സ്ഥാനാർഥിയോട് ആവശ്യപ്പെടുകയായിരുന്നു.
നിഷ്കളങ്കമായ ആ ചോദ്യത്തിന് ഉത്തരം നൽകി ഉമ തോമസ് ഇറങ്ങിയപ്പോൾ ഫാത്തിമ കൈയിലേക്ക് ഒരു പൂ നീട്ടി നൽകി. സ്ഥാനാർഥി വാങ്ങാൻ ശ്രമിച്ചതും പൂവ് ഒരു മാലയായി. പിന്നെ അവിടെ നടന്നത് ഫാത്തിമയെന്ന കൊച്ചു മിടുക്കിയുടെ വലിയ മാജിക്കുകളായിരുന്നു. അല്പനേരം ഉമയും അഹ്ലി ഫാത്തിമയുടെ മാജിക് ആസ്വദിച്ചു. മാജികിന്‍റെ ദൃശ്യങ്ങൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.