ഉമർ ഫൈസിയെ അനുകൂലിച്ച സംയുക്ത പ്രസ്താവനയിലും വിവാദം

മ​ല​പ്പു​റം: ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​നെ അ​നു​കൂ​ലി​ച്ച് സ​മ​സ്ത മു​ശാ​വ​റ അം​ഗ​ങ്ങ​ൾ സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​നെ ചൊ​ല്ലി സം​ഘ​ട​ന​ക്കു​ള്ളി​ൽ വി​വാ​ദം രൂ​ക്ഷം.

സ​മ​സ്ത മു​ശാ​വ​റ​യി​ലെ 10 അം​ഗ​ങ്ങ​ളാ​ണ് പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വെ​ച്ച​താ​യി വാ​ർ​ത്ത വ​ന്നി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ പ്ര​സ്താ​വ​ന​യി​ൽ​നി​ന്ന് പി​ന്മാ​റി. ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ല പ്ര​സ്താ​വ​ന​യെ​ന്നാ​ണ് ഇ​വ​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ സ​മ​സ്ത​ക്കു​ള്ളി​ൽ വാ​ക്പോ​രും രൂ​ക്ഷ​മാ​യി. കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ർ നെ​ല്ലാ​യ, യു.​എം. അ​ബ്ദു​റ​ഹ്മാ​ൻ മു​സ്‍ലി​യാ​ർ എ​ന്നി​വ​രാ​ണ് പ്ര​സ്താ​വ​ന​യി​ൽ​നി​ന്ന് പി​ന്മാ​റി​യ​ത്.

സ​മ​സ്ത​യി​ലെ ലീ​ഗ് അ​നു​കൂ​ലി​ക​ളും എ​തി​രാ​ളി​ക​ളും സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ൽ ഈ ​വി​ഷ​യ​ത്തി​ൽ പോ​ര​ടി​ക്കു​ക​യാ​ണ്. അ​തി​നി​ടെ മു​സ്‍ലിം ലീ​ഗ് എം.​എ​ൽ.​എ പി.​കെ. ബ​ഷീ​ർ ഉ​മ​ർ ഫൈ​സി​ക്കെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണം ന​ട​ത്തി. ‘മ​ത​വി​ധി പ​റ​യു​ന്ന പ​ണ്ഡി​ത​ന്മാ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ളെ വ​ള​ച്ചൊ​ടി​ച്ചും തെ​റ്റാ​യ വി​ധ​ത്തി​ൽ ചി​ത്രീ​ക​രി​ച്ചും പൊ​ലീ​സ് ന​ട​പ​ടി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന രീ​തി ഖേ​ദ​ക​ര​മാ​ണ്.

മ​ത​ത്തി​ന്റെ നി​യ​മ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും വി​ശ്വാ​സി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യെ​ന്ന​ത് പ​ണ്ഡി​ത ധ​ർ​മ​മാ​ണ്. സ​മ​സ്‌​ത സെ​ക്ര​ട്ട​റി ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​നു​നേ​രെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സ് കൊ​ടു​ത്ത ന​ട​പ​ടി​യും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല’ എ​ന്നാ​യി​രു​ന്നു സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ മു​ശാ​വ​റ അം​ഗ​ങ്ങ​ളു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന.

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ ഖാ​ദി​സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​തി​നെ​തി​രെ ഉ​മ​ർ ഫൈ​സി മു​ക്കം പ്ര​സം​ഗി​ച്ച​താ​ണ് സ​മ​സ്ത​ക്കു​ള്ളി​ലും മു​സ്‍ലിം​ലീ​ഗി​ലും ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. ഉ​മ​ർ ഫൈ​സി​യെ സ​മ​സ്ത മു​ശാ​വ​റ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് എ​തി​രാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Umar Faizy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.