ഏക സിവിൽ കോഡ്: മതരാഷ്ട്രവാദികളെയും കോൺഗ്രസിനെയും കൂടെകൂട്ടാൻ പറ്റില്ലെന്ന് മന്ത്രി റിയാസ്

പാലക്കാട്: മതരാഷ്ട്രവാദികളെയും കോൺഗ്രസിനെയും ഏക സിവിൽ കോഡിനെതിരായ പ്രതിഷേധത്തിൽ കൂടെ കൂട്ടാൻ പറ്റില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആർ.എസ്.എസിനെ പോലെ മതരാഷ്ട്രം ആഗ്രഹിച്ച് ഇടപെടുന്ന ജമാ അത്തെ ഇസ്‍ലാമിയെ പ്രതിഷേധ കൂട്ടായ്മയിൽ വിളിക്കാൻ പറ്റില്ല. അവർ ചില ചർച്ചകൾ തലയിൽ മുണ്ടിട്ട് കേന്ദ്ര സർക്കാരിനെ നയിക്കുന്നവരുമായി നടത്തിയിട്ടുമുണ്ടെന്നും മുഹമ്മദ് റിയാസ് മാധ്യമ പ്രവർത്തരോട് പറഞ്ഞു.

അതുപോലെ കോൺഗ്രസ് എടുക്കുന്ന സമീപനവുമായി യോജിക്കാനാവില്ല. ഏക സിവിൽ കോഡിനെ പിന്തുണക്കുന്ന പ്രസ്താവനകളാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ നടത്തുന്നത്. ഉത്തരേന്ത്യയിൽ ആരാണ് കൂടുതൽ ഏക സിവിൽ കോഡിനെ പിന്തുണക്കുക എന്ന മത്സരം പോലും നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു.

ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ് മുതൽ മിക്ക കോൺഗ്രസ് നേതാക്കളും യൂനിഫോം സിവിൽ കോഡിനെ അനുകൂലിച്ച് പ്രസ്തവനയിറക്കിക്കഴിഞ്ഞു. ഇതിനെതിരെ ഒരു കോൺഗ്രസ് നേതാക്കളും മിണ്ടിയിട്ടില്ല.

എന്റെ പാർട്ടിയിലെ നേതാവ് ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞ് ആരും ഹൈകമാൻഡിന് പരാതിയും നൽകിയിട്ടില്ല. കോൺഗ്രസ് തങ്ങളുടെ സമീപത്തിൽ പറ്റിയ തെറ്റ് തുറന്നു പറയുന്നില്ല. കേരളത്തിൽ നേതാക്കളാണെങ്കിൽ നിലപാട് പറയാൻ ഒരുപാട് സമയമെടുത്തെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Tags:    
News Summary - Uniform Civil Code: Minister Riaz says religious nationalists and Congress cannot join the protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.