തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്ര മിച്ച കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ നാലുമുതൽ ആറുവരെ പ് രതികളായ മണികണ്ഠൻ അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അനീസ തള്ളിയത്. പ്രതികൾ ചെയ്ത പ്രവൃത്തി അതിഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
ഒന്നും രണ്ടും പ്രതികളായ കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് മുൻ പ്രസിഡൻറ് ശിവരഞ്ജിത്, മുൻ സെക്രട്ടറി നസീം എന്നിവർ ജാമ്യാേപക്ഷ നൽകിയില്ല. കേസിൽ പിടിയിലായ ആറു പ്രതികളും ഇൗമാസം 29 വരെ ജുഡീഷ്യൽ റിമാൻഡിലാണ്. ശിവരഞ്ജിത്ത്, നസീം എന്നിവരെ മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
മൂന്നാംവർഷ വിദ്യാർഥി അഖിൽ കോളജ് ക്യാൻറീനിൽ െവച്ച് പാട്ടുപാടിയതിനെതുടർന്ന് യൂനിറ്റ് ഭാരവാഹികൾ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത് മറ്റ് വിദ്യാർഥികൾ പരസ്യമായി ചോദ്യംചെയ്തതാണ് വധശ്രമത്തിൽ കലാശിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. ആക്രമണം ആസൂത്രിതമായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ 17 പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ആറ് പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. മുഖ്യപ്രതികൾ അറസ്റ്റിലായതോടെ പൊലീസ് അന്വേഷണം മെല്ലെയായെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.