തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ അക്രമസംഭവത്തിന് പിന്നിൽ വ്യക്തിപരമായ ഈഗോ പ്രശ്നങ്ങളാണെന്ന് കുത്തേറ്റ അഖിലിെൻറ പിതാവ് ചന്ദ്രൻ. കോളജില്‍ നേരത്തേയും പ്ര ശ്നങ്ങളുണ്ടായിട്ടുണ്ട്. അന്ന് പാര്‍ട്ടി ജില്ലാ നേതാക്കളെ അറിയിച്ച് പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു.
കഴിഞ്ഞദിവസം കാൻറീനില്‍ പാട്ടുപാടിയതാണ് വീണ്ടും പ്രശ്നങ്ങള്‍ക്ക് കാരണമായത്. സംഭവത്തിന് പാർട്ടിയെയോ സംഘടനയെയോ കുറ്റപ്പെടുത്താനാവില്ല. കേസുമായി മുന്നോട്ടുപോകും. കേസ് പിൻവലിക്കാൻ ഒരു സമ്മർദവും പാർട്ടിയിൽനിന്ന് ഉണ്ടായിട്ടില്ല. കേസിന് എല്ലാ പിന്തുണയും നേതാക്കൾ നൽകിയിട്ടുണ്ട്.ആരും ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ല. താനും കുടുംബവും പാര്‍ട്ടിക്കാരാണ്. ഇതില്‍ പാര്‍ട്ടി തെറ്റൊന്നും ചെയ്തിട്ടില്ല. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകനെയും തന്നെയും സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.