തിരുവനന്തപുരം: കാമ്പസുകള്‍ സ്വതന്ത്രവും സമാധാനപൂര്ണവുമാകാന് പെരുമാറ്റച്ചട ്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ടൂറിസം വകുപ്പിെൻറ നിശാഗന്ധി സംഗീതോത്സ വത്തിെൻറ ഉദ്ഘാടനവേളയിലാണ് കേരള സമൂഹത്തോടും രാഷ്ട്രീയകക്ഷികളോടും ഗവര്‍ണര്‍ ഈ നിര്‍ദേശം മുന്നോട്ടുെവച്ചത്. കേരളത്തിലെ സമൂഹം, രാഷ്ട്രീയനേതൃത്വം എന്നിവക്ക് മികവുണ്ട്.
കഴിഞ്ഞ അഞ്ചുവർഷം രാജ്യത്തെമ്പാടും പങ്കെടുക്കുന്ന ചടങ്ങുകളില്‍ കേരള മോഡലിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍, യൂനിവേഴ്സിറ്റി കോളജിലുണ്ടായ സംഭവം അപലപനീയമാണ്. സമാധാനശ്രമത്തിന് രാഷ്ട്രീയകക്ഷികളും വിദ്യാര്‍ഥികളും തമ്മില്‍ ചര്‍ച്ച നടത്തണം. ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ കോളജിന് പുറത്താക്കണം.
വിദ്യാഭ്യാസനിലവാരം ഉയരണമെങ്കിൽ കാമ്പസിൽ സമാധാനാന്തരീക്ഷം ഉണ്ടാകണം. എല്ലാ വിദ്യാര്‍ഥിസംഘടനകള്‍ക്കും രാഷ്ട്രീയകക്ഷികളുമായി ബന്ധമുണ്ട്. അതിനാലാണ് സംഘടനകളുടെ പ്രവര്‍ത്തനത്തിന് പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യപ്പെടുന്നത്. വിദ്യാര്‍ഥികളുടെ ഭാവിയെയും മൗലികാവകാശങ്ങളെയും മുന്നില്‍കണ്ടുവേണം സംഘടനയുടെ പ്രവർത്തനങ്ങൾ. വിദ്യാര്‍ഥിസംഘടനകളും രാഷ്ട്രീയകക്ഷികളും കേരളത്തിെൻറ ഭാവിയെക്കുറിച്ച് മറക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.