തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് സംഭവം മാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കു ന്നതാണെന്നും കോളജുകളിൽ സാധാരണ നടക്കാറുള്ള അടിപിടി മാത്രമാണ് അവിടെയുണ്ടായതെന ്നും കോടതിയിൽ പ്രതിഭാഗത്തിെൻറ വാദം. എന്നാൽ, കേസ് കെട്ടിച്ചമച്ചതല്ലെന്നും വിദ്യാർ ഥിയുടെ പരിക്ക് ഗുരുതരമാണെന്നും പ്രോസിക്യൂഷൻ ഭാഗം.
ബിരുദവിദ്യാർഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ശിവരഞ്ജിത്, നസീം എന്നിവരുടെ ജാമ്യാപേക്ഷയിലുള്ള വാദം പറയുകയായിരുന്നു ഇരുഭാഗവും. ഒന്നാംപ്രതി ശിവരഞ്ജിത്തിന് മറ്റ് ക്രിമിനൽ കേസുകളുണ്ടെന്നും അഖിലിെൻറ മെഡിക്കൽ രേഖകൾ ഹാജരാക്കാമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
അതിഗൗരവമുള്ള സംഭവമാണിതെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു. ജാമ്യാേപക്ഷയിൽ ഇന്ന് വിധി പറയും. നാല് മുതൽ ആറ് വരെ പ്രതികളായ മണികണ്ഠൻ അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ എന്നിവരുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി നിരസിച്ചിരുന്നു. കേസിൽ 17 പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ആറ് പ്രതികളെയാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.