തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപിച്ച സംഭവത ്തിൽ ഒന്നാംപ്രതി ശിവരഞ്ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ് തു. ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ സർവകലാശാല ഉത്തരക്കടലാസുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. കോ ളജിൽനിന്ന് ഉത്തരക്കടലാസ് മോഷ്ടിച്ചതിനും വ്യാജസീൽ നിർമിച്ചതിനുമാണ് കേസെടു ത്തത്.
അതേസമയം മുഖ്യപ്രതികളും എസ്.എഫ്.െഎ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം എന ്നിവരെ വ്യാഴാഴ്ച കോളജിൽ കൊണ്ടുവന്ന് തെളിവെടുത്തില്ല. വ്യാഴാഴ്ചയാണ് കേസ് അന് വേഷണത്തിനും തെളിവെടുപ്പിനുമായി ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥനായ കേൻറാൺമെ ൻറ് സി.െഎ അനിൽകുമാർ കസ്റ്റഡിയിൽ വാങ്ങിയത്.
എന്നാൽ, വ്യാഴാഴ്ച കെ.എസ്.യു, എ.ബി.വ ി.പി ധർണകളും എസ്.എഫ്.െഎ മാർച്ചുമുണ്ടായിരുന്നതിനാൽ പ്രതികളെ കോളജിൽ കൊണ്ടുപോയി തെളിവെടുക്കാൻ സാധിച്ചില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം. തെളിവെടുപ്പ് നടത്തി വെള്ളിയാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. വെള്ളിയാഴ്ച രാവിലെ തന്നെ ഇവരെ കോളജിൽ കൊണ്ടുവന്ന് തെളിവെടുക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കസ്റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതികളെ പൊലീസ് ചോദ്യംചെയ്തു. കോളജിലെ എസ്.എഫ്.െഎ നേതൃത്വത്തെ അനുസരിക്കാത്ത ഒരുസംഘം പ്രവർത്തിച്ചുവന്നതായും അവർ പലപ്പോഴും വെല്ലുവിളി ഉയർത്തിയിരുന്നതായും പ്രതികൾ മൊഴി നൽകി. അത്തരക്കാരെ അടിച്ചൊതുക്കാൻ തീരുമാനിച്ചു. പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് കൃത്രിമം കാട്ടിയാണെന്ന ആരോപണങ്ങൾ അവർ നിഷേധിച്ചു.
അറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയാണ് പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതെന്ന് ശിവരഞ്ജിത്ത് മൊഴി നൽകി. അഖിലിനെ നസീം പിടിച്ചുെവച്ച് കൊടുത്തെന്നും ശിവരഞ്ജിത്ത് കുത്തിയതുമായാണ് മൊഴി. എന്നാൽ, കുത്താനുപയോഗിച്ച കത്തിയുൾപ്പെടെ പൊലീസ് കണ്ടെടുത്തിട്ടില്ല. പ്രവൃത്തിദിവസങ്ങളിൽ തങ്ങളെ കോളജിൽ കൊണ്ടുപോകരുതെന്ന് കഴിഞ്ഞദിവസം മുഖ്യപ്രതികൾ അഭിഭാഷകർ മുഖേന കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അക്കാര്യം കോടതി തള്ളി.
നിലപാട് കടുപ്പിച്ച് യു.ഡി.എഫ്
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിഷയം പരീക്ഷ, പ്രവേശന, നിയമന കുംഭകോണമായി ഉയർത്തിക്കൊണ്ടുവരാൻ യു.ഡി.എഫ് തീരുമാനം. വിഷയത്തെ കേവലം ക്രൈം കേസായി കാണുന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് വിയോജിച്ച യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം, അടിയന്തര ഇടപെടൽ ആവശ്യെപ്പട്ട് വെള്ളിയാഴ്ച വീണ്ടും ഗവർണറെ കാണാൻ തീരുമാനിച്ചു.
തട്ടിപ്പിൽ നേരത്തേ ആവശ്യപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം എന്നതില്‍നിന്ന് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ഉന്നയിക്കാനും ധാരണയായി. സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി ജൂലൈ 25ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാനും 26ന് വിദ്യാഭ്യാസരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ജനകീയ ജാഗ്രതസദസ്സ് നടത്താനും തീരുമാനിച്ചു.
കേരള സർവകലാശാലയുടെയും പി.എസ്.സിയുടെയും പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളിൽ ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണങ്ങൾ പ്രഹസനമാണെന്ന് യോഗത്തിനുശേഷം കക്ഷിനേതാക്കൾക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സി.പി.എമ്മുകാര്‍ ഭരിക്കുന്ന സർവകലാശാല സിന്‍ഡിക്കേറ്റിെൻറ ഉപസമിതി പരീക്ഷാതട്ടിപ്പ് അന്വേഷിക്കുമെന്ന് പറയുന്നത് കുറ്റക്കാരെ രക്ഷിക്കാനാണ്. വൈസ് ചാന്‍സലറും പി.എസ്.സി ചെയര്‍മാനും രാജിവെക്കണം. പ്രവേശനത്തിലും പുനഃപ്രവേശനത്തിലും പരീക്ഷകളിലും യഥേഷ്ടം ക്രമക്കേട് നടത്തുന്നതിനാലാണ് കലാലയങ്ങളിൽ തങ്ങൾ മാത്രം മതിെയന്ന സമീപനം എസ്.എഫ്.െഎ സ്വീകരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.