തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളായ എസ് .എഫ്.ഐ നേതാക്കളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യപ്രതികളായ ശിവരഞ്ജിത്, നസീം എന്നിവർ ഉൾപ്പടെ ആറ് പ്രതികളെയാ ണ് കോളജ് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്. ശിവരഞ്ജിത്തിന്‍റെ വീട്ടിൽ കേരള യൂനിവേഴ്സിറ്റി പരീക്ഷയുടെ ഉത് തരക്കടലാസ് കണ്ടെത്തിയത് സംബന്ധിച്ച് യൂനിവേഴ്സിറ്റി അന്വേഷണം നടത്തും. പ്രൊ വൈസ് ചാൻസലർക്കും പരീക്ഷ കൺട്രോളർക്കും വൈസ് ചാൻസലർ ഇത് സംബന്ധിച്ച നിർദേശം നൽകി.
ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എൻ. നസീം എന്നിവരെ കേശവദാസപുരത്തെ വീട്ടിൽവെച്ച് തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ പൊലീസ് പിടികൂടിയിരുന്നു. ശിവരഞ്ജിത് കോളജ് എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റും നസീം സെക്രട്ടറിയുമാണ്. വധശ്രമക്കേസിൽ നാലുപേരെ നേരത്തെ പിടികൂടിയിരുന്നു. അദ്വൈത്, ആരോമൽ, ആദിൽ, ഇജാബ് എന്നിവരാണ് നേരത്തെ പിടിയിലായത്. എട്ട് പ്രതികൾക്കെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരിൽ അഞ്ച് പ്രതികൾ ഉൾപ്പടെ ആറുപേർ പിടിയിലായി.
ശിവരഞ്ജിത്തും നസീമും പി.എസ്.സി റാങ്ക് പട്ടികയിലെത്തിയത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം പരിശോധിക്കും. സിവില്‍ പൊലീസ് ഓഫിസര്‍ കെ.എ.പി നാലാം ബറ്റാലിയന് (കാസര്‍കോട്) റാങ്ക് ലിസ്റ്റിലാണ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നിസാമിന് 28ാം റാങ്കും ലഭിച്ചത്. കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായ പി.പി. പ്രണവിന് രണ്ടാം റാങ്കും ലഭിച്ചു. ഇതിൽ ക്രമക്കേട് നടന്നോ എന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം പരിശോധിക്കും.
യൂനിവേഴ്സിറ്റി കോളജിൽ വെച്ച് കുത്തേറ്റ വിദ്യാർഥി അഖിൽ ഐ.സി.യുവിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.