തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സിൻ എടുക്കാൻ കഴിയാത്ത അധ്യാപക, അനധ്യാപക ജീവനക്കാരുണ്ടെങ്കിൽ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക - അനധ്യാപകർ സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ല. വാക്സിൻ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ, ഇത് സമൂഹത്തിെൻറ ആകെ ബാധ്യത ആകരുത് -മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സർക്കാരിന് മുഖ്യം. ഇത് മുൻനിർത്തിയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ സർക്കാർ പുറത്തിറക്കിയത്. സ്കൂളുകളിൽ മാർഗരേഖയുടെ ലംഘനം ഒരിക്കലും അനുവദിക്കില്ല.
മഹാമാരിക്കാലത്ത് സമൂഹത്തിെൻറ ആകെയുള്ള സുരക്ഷയാണ് പ്രധാനം. കോവിഡിെൻറ വകഭേദങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളോട് ചേർന്ന് നിൽക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.