Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാക്സിൻ എടുക്കാൻ...

വാക്സിൻ എടുക്കാൻ പ്രശ്നമുണ്ടെങ്കിൽ ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം​ -വിദ്യാഭ്യാസ മന്ത്രി

text_fields
bookmark_border
വാക്സിൻ എടുക്കാൻ പ്രശ്നമുണ്ടെങ്കിൽ ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം​ -വിദ്യാഭ്യാസ മന്ത്രി
cancel

തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സിൻ എടുക്കാൻ കഴിയാത്ത അധ്യാപക, അനധ്യാപക ജീവനക്കാരുണ്ടെങ്കിൽ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണമെന്ന്​ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക - അനധ്യാപകർ സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ല. വാക്സിൻ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ, ഇത് സമൂഹത്തി​െൻറ ആകെ ബാധ്യത ആകരുത് -മന്ത്രി വ്യക്​തമാക്കി.

കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സർക്കാരിന് മുഖ്യം. ഇത് മുൻനിർത്തിയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ സർക്കാർ പുറത്തിറക്കിയത്. സ്കൂളുകളിൽ മാർഗരേഖയുടെ ലംഘനം ഒരിക്കലും അനുവദിക്കില്ല.

മഹാമാരിക്കാലത്ത് സമൂഹത്തി​െൻറ ആകെയുള്ള സുരക്ഷയാണ് പ്രധാനം. കോവിഡി​​െൻറ വകഭേദങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളോട് ചേർന്ന് നിൽക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolV SivankuttyUnvaccinated
News Summary - unvaccinated Teachers will not be encouraged to come to school- Minister of Education V Sivankutty
Next Story