അടൂര്‍: അഞ്ചലില്‍ പാമ്പിനെ കൊണ്ട് ഭാര്യയെ കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പാമ്പിനെ നല്‍കിയ ചാത്തന്നൂര്‍ സ്വദേശി സുരേഷിനെയുമായും പൊലീസ് തെളിവെടുപ്പ് നടത്തി.
രാവിലെ 10ന് ഏനാത്ത് പാമ്പിനെ കൈമാറിയെന്നു പറയുന്ന സ്ഥലത്ത് സൂരജിനെയും സുരേഷിനെയും എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം അടൂരിലെത്തിച്ചു. 17000 രൂപക്ക് സുഹൃത്തും പാമ്പ്പിടുത്തക്കാരനുമായ ചാത്തന്നൂര്‍ സ്വദേശി സുരേഷിന്‍റെ പക്കല്‍ നിന്നാണ് അണലിയെയും മൂര്‍ഖനെയും വാങ്ങിയതെന്ന് സൂരജ് പൊലീസിനോടു സമ്മതിച്ചിരുന്നു. കുപ്പിയിലാക്കിയ പാമ്പിനെ ബാഗിലാക്കിയാണ് അഞ്ചലില്‍ ഉത്രയുടെ വീട്ടിലെത്തേിച്ചത്.
എന്നാല്‍ മാര്‍ച്ച് രണ്ടിന് കിടപ്പുമുറിയില്‍ വെച്ചാണ് അണലി കടിച്ചതെന്നായിരുന്നു സൂരജ് പറഞ്ഞത്. തെളിവെടുപ്പ് സമയത്തും സൂരജ് ഇത് ആവര്‍ത്തിച്ചതായാണ് അറിയുന്നത്. ഈ പാമ്പിനെ സൂരജ് പിടികൂടി ചാക്കില്‍ കെട്ടി വീടിന്‍റെ രണ്ടാം നിലയിലെ പാരപ്പെറ്റില്‍ കയറി പറമ്പിലേക്ക് എറിഞ്ഞതായി പറഞ്ഞിരുന്നു.
ഉത്രയുടെയും സൂരജിന്‍റെയും കിടപ്പുമുറി ഉള്‍പ്പെടെ എല്ലാ ഭാഗങ്ങളും പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധിച്ചു. വീട്ടുമുറ്റവും സൂരജ് പാമ്പിനെ വലിച്ചെറിഞ്ഞതായി പറയുന്ന സ്ഥലവും കോഴിയെ വളര്‍ത്തുന്ന ഇടവും പരിശോധിച്ചു.
ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിലേക്കും സൂരജിനെ കൊണ്ടുപോയി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോകന്‍റെ നേതൃത്വത്തില്‍ അടൂര്‍, ഏനാത്ത് പൊലീസിന്‍റെ സഹായത്തോടെയായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.