കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് അധികൃതർ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിെൻറ മൊഴി എടുത്തു. കഴിഞ്ഞയാഴ്ചയാണ് ജോസിെൻറ മൊഴി കൊച്ചിയിലെ ഓഫിസിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് ഇക്കാര്യം പുറത്തുവന്നത്.
ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ തൃശൂർ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിൽ അഴിമതി നടന്നതായാണ് പരാതി. ഇതു സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണം തേടിയാണ് സി.ഇ.ഒയെ വിളിച്ചുവരുത്തിയത്. യു.എ.ഇ ആസ്ഥാനമായ റെഡ് ക്രസൻറ് സംഘടനയുടെ സഹായത്തോടെയായിരുന്നു ഫ്ലാറ്റ് നിർമാണം. ലൈഫ് മിഷന് വേണ്ടി യു.വി. ജോസാണ് കരാറിൽ ഒപ്പുവെച്ചത്. കരാറുമായി ബന്ധപ്പെട്ട രേഖകൾ സംബന്ധിച്ചും പല കോണുകളിൽനിന്നും ആരോപണമുയർന്നിരുന്നു. അനിൽഅക്കര എം.എൽ.എ ഉൾെപ്പടെയുള്ളവരാണ് നിർമാണവുമായി ബന്ധപ്പെട്ട പരാതിയുമായി മുന്നോട്ടുവന്നത്.
നാല് കോടിയിലേറെ രൂപയുടെ കമീഷന് ഇടപാട് പദ്ധതിയില്‍ നടന്നതായ ആരോപണങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ചെല്ലാം യു.വി ജോസിനോട് ചോദിച്ചറിഞ്ഞതായാണ് എൻഫോഴ്സ്മെൻറ് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.