തിരൂർ: ആദിവാസികൾക്കെതിരെ വംശീയ പരാമർശവുമായി താനൂരിലെ ഇടതു സ്വതന്ത്ര എം.എൽ.എ വി.അബ്ദുറഹ്മാൻ . വയനാട് സ്വദേശിയും തിരൂർ എം.എൽ.എയുമായ സി.മമ്മൂട്ടിയെ ലക്ഷ്യമിട്ട് നടത്തിയ വംശീയ പരാമർശമാണ് വിവാദമായിരിക്കുന്നത്.
തിരൂരിലെ മണ്ഡലത്തിലെ വികസനപുരോഗതിയെക്കുറിച്ചുള്ള സി.മമ്മൂട്ടിയുമായി തർക്കം തുടരവേ വാർത്തസമ്മേളനത്തിൽ വി. അബ്ദുറഹ്മാൻ പറഞ്ഞതിങ്ങനെ: ''സ്വന്തമായി കഴിവ് വേണം. ആദിവാസികളുടെ ഇടയിൽ നിന്നും വന്ന് ഞങ്ങളെ ഇത് പഠിപ്പിക്കാൻ വരണ്ട. ഞങ്ങൾ തിരൂരിൽ ജനിച്ചുവളർന്നവരാണ്. ഞങ്ങൾ ആദിവാസി ഗോത്രത്തിൽ നിന്നും വന്നവരല്ല. ആദിവാസികളെ പഠിപ്പിക്കേണ്ടത് അവിടെപ്പോയി പഠിപ്പിക്കണം. ഞങ്ങളെ അടുത്ത് വന്ന് പഠിപ്പിക്കേണ്ട''.
എം.എൽ.എയുടെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.